തടി കുറയ്ക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും പ്രമേഹം തടയാനുമെല്ലാം മുതിര നല്ലതാണ്.
മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും പ്രമേഹം തടയാനുമെല്ലാം മുതിര നല്ലതാണ്.
1. മുതിര സൂപ്പ് ഭക്ഷണത്തിന് കുറച്ചു മുമ്പ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കും. വിശപ്പ് നല്ലവണ്ണമുണ്ടെങ്കില് നാം ഭക്ഷണം വാരിവലിച്ച് കഴിക്കും, ഇത് തടി വര്‍ദ്ധിപ്പിയ്ക്കും. മുതിര സൂപ്പ് വിശപ്പ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം കഴിക്കാനുള്ള ആവേശം കുറയും.
2. മുതിരയിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്തും. വയറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതു നല്ലതാണ്.
3. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മുതിര ഇടയ്ക്ക് കഴിക്കുന്നതു സഹായിക്കും. കൊളസ്ട്രോള്‍ കുറയുന്നതു ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
4. പ്രമേഹ രോഗികള്‍ക്കും മുതിര നല്ലതാണ്. ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ലെവല്‍ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
5. വയറിലെ അടിഞ്ഞു കൂടിയ മുടി, നഖം പോലുള്ള പുറത്ത് കളയാനും മുതിര കഴിക്കുന്നതു നല്ലതാണെന്ന് പഴമക്കാര്‍ പറുന്നു.
6. മസിലുകളെ ബലം വര്‍ധിപ്പിക്കാനും മുതിര നല്ലതാണ്. കായികമായി നല്ല അധ്വാനമുള്ളവര് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മുതിര കഴിക്കണം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment