മിതമായ അളവില്‍ ഇടയ്ക്ക് അച്ചാര്‍ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
നമ്മുടെ ഭക്ഷണത്തില്‍ വലിയ സ്ഥാനമാണ് അച്ചാറുകള്ക്കുള്ളത്. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് വിവിധ തരത്തിലുള്ള അച്ചാറുകള്‍ തയാറാക്കുന്നു. മധുരവും പുളിയും എരിവുമുള്ള അച്ചാറുകള്‍ ഇന്ത്യയുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ അച്ചാറുകള്‍ അത്ര നല്ല ഭക്ഷണ ശീലമല്ലെന്നാണ് പൊതുവരെ പറയുന്നത്. അമിതമായി അച്ചാര്‍ കഴിക്കുന്നത് രക്ത സമര്‍ദം ഉയരാനും അസിഡിറ്റി വര്‍ധിപ്പിക്കാനും തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. എന്നാല്‍ മിതമായ അളവില്‍ ഇടയ്ക്ക് അച്ചാര്‍ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
കടുക് അല്ലെങ്കില്‍ വിനാഗിരി ചേര്‍ത്ത് ഉണ്ടാക്കുന്ന അച്ചാറുകള്‍ വയറിലെ നല്ല ബാക്റ്റീരിയകളെ വളരാന്‍ സഹായിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്തും, വയറു വീര്‍ക്കുന്നത് കുറയ്ക്കും. ഇതു വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കും.
പ്രോബയോട്ടിക്സുകളും ആന്റിഓക്സിഡന്റുകളും വീക്കം കുറയ്ക്കാനും അണുബാധകള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇവ രോഗങ്ങള്‍ക്കെതിരേ പോരാടാന്‍ ശരീരത്തെ സഹായിക്കും.
കടുക്, ഉലുവ, കായം തുടങ്ങിയവ ചേര്‍ത്താണ് പൊതുവെ അച്ചാര്‍ തയ്യാറാക്കുന്നത്. ഇവ ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യും.
വിനാഗിരി അടങ്ങിയ അച്ചാറുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുമെന്ന് അടുത്തിടെ ചില പഠനങ്ങള്‍ തെളിയിച്ചിരുന്നു. വിനാഗിരി ഭക്ഷണത്തിനുശേഷം ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയതായി ഒരു പഠനം പറയുന്നു.
അച്ചാറില്‍ അടങ്ങിയിരിക്കുന്ന മഞ്ഞള്‍, മുളക്, കറിവേപ്പില തുടങ്ങിയ ചേരുവകളില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കും.
(ശ്രദ്ധിക്കുക... വിവിധ പഠനങ്ങള്‍ അവലംബിച്ചുള്ള വാര്‍ത്ത മാത്രമാണിത്, ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ നിര്‍ബന്ധമായും വിദഗ്ധ ഡോക്റ്ററുടെ ഉപദേശം തേടുക)
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment