ഒരു ദിവസം തുടങ്ങുന്നതു തന്നെ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടാണ്. പ്രഭാത ഭക്ഷണം നല്ലതായാല്‍ മാത്രമേ ദിവസം മുഴുവന്‍ ജോലി ചെയ്യാനുള്ള ഊര്‍ജം ലഭിക്കുകയുള്ളൂ. നല്ല പ്രഭാത ഭക്ഷണം ഏതാണ്. ദിവസവും നമ്മള് കഴിക്കുന്നതില്‍ മികച്ച അഞ്ചെണ്ണം നോക്കാം.
1. പുട്ടും കടലക്കറിയും: കേരളത്തിലെ ഏറ്റവും ജനപ്രിയമായ പ്രഭാത ഭക്ഷണമാണിത്. കടലക്കറിയിലെ പ്രോട്ടീനും പുട്ടിലെ കാര്‍ബോഹൈഡ്രേറ്റും ചേരുമ്പോള്‍ ശരീരത്തിന് ഏറെ മികച്ചതാകുന്നു. കടലക്കറിക്ക് പകരം മുട്ടക്കറിയും ഏറെ നല്ലതാണ്.
2. ഇഡ്ലിയും സാമ്പാറും: ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡ്ലി ദഹിക്കാന്‍ എളുപ്പവും പോഷകസമൃദ്ധവുമാണ്. ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത സാമ്പാര്‍ ഇതിനോടൊപ്പം കഴിക്കുമ്പോള്‍ ദഹനത്തിനും നല്ലതാണ്.
3.അപ്പവും സ്റ്റ്യൂവും: പാലപ്പമോ വെള്ളയപ്പമോ പച്ചക്കറികള്‍ ചേര്‍ത്ത വെജിറ്റബിള്‍ സ്റ്റ്യൂവിനോടൊപ്പം കഴിക്കുന്നത് മികച്ചൊരു പ്രഭാതഭക്ഷണമാണ്. പച്ചക്കറിക്ക് പകരം മുട്ടക്കറിയാണെങ്കിലും നല്ലതാണ്
4. ഓട്സ്: തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രമേഹ രോഗികള്‍ക്കും ഓട്സ് നല്ലതാണ്. ഓട്സ് ഇഡ്ലിയായോ ഉപ്പുമാവായോ ഉപയോഗിക്കാം.
5. ഉപ്പുമാവ്: റവ, ഗോതമ്പ് നുറുക്ക് അല്ലെങ്കില്‍ സേമിയ എന്നിവ ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കാം. ഇതില്‍ പച്ചക്കറികളും ഗ്രീന്‍പീസും ചേര്‍ക്കുന്നത് ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.v
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment