പന്തലിട്ട് വളര്‍ത്തുന്ന പച്ചക്കറികളില്‍ കീട ശല്യം

ചൂട് കൂടിയതോടെ ഇത്തരം വിളകളില്‍ കീടാക്രമണം കൂടുതലായിരിക്കും. ഇവയെ ജൈവ രീതിയില്‍ തുരത്താം.

By Harithakeralam
2024-04-10

ഏതു കാലാവസ്ഥയിലും  അത്യാവശ്യം വിളവ് തരുന്ന വിളകളാണ് പാവല്‍, കോവല്‍, വെള്ളരി, പടവലം, മത്തന്‍, പയര്‍ തുടങ്ങിയവ. ഇവയില്‍ ചിലതിനെ പന്തിലിട്ടാണ് വളര്‍ത്തുക.  ചൂട് കൂടിയതോടെ ഇത്തരം വിളകളില്‍ കീടാക്രമണം കൂടുതലായിരിക്കും. ഇവയെ ജൈവ രീതിയില്‍ തുരത്താം.

1. വൈറസ് രോഗം ബാധിച്ച ചെടികള്‍ ഉടന്‍തന്നെ പിഴുതുമാറ്റി നശിപ്പിക്കണം.

2. പാവല്‍, പടവലം തുടങ്ങിയവയുടെ കായ്കള്‍ കൂടുകൊണ്ട് പൊതിഞ്ഞു സംരക്ഷിക്കുക.

3. പയറിലോ പടവലത്തിലോ ഉറുമ്പിനെ കണ്ടാല്‍ മുഞ്ഞബാധ സംശയിക്കണം.

4. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയില്‍ സ്‌പ്രേ ചെയ്തും പ്രാണികളെ നിയന്ത്രിക്കാം.

5. രോഗകീടബാധയേറ്റ സസ്യഭാഗങ്ങള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക.

6 മിശറിന്‍കൂട് (നീറ്) ചെടികളില്‍ വയ്ക്കുന്നത് കീടനിയന്ത്രണത്തിനു സഹായിക്കും.

7. തണ്ടും കായും തുരക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ അവ തുരന്ന ഭാഗത്തിനു താഴെവച്ച് മുറിച്ചു നശിപ്പിച്ചുകളയുക.

8. മഞ്ഞക്കെണി / മഞ്ഞ കാര്‍ഡ് എന്നിവ തോട്ടത്തില്‍ വച്ച് വെള്ളീച്ചയെ നിയന്ത്രിക്കാം

9. രാത്രി എട്ടിനു മുമ്പ് വിളക്കു കെണികള്‍ വയ്ക്കുന്നതും ആഴി കൂട്ടുന്നതും കീടങ്ങളെ ആകര്‍ഷിച്ചു നശിപ്പിക്കും.

10. തടത്തില്‍ ചാരം വിതറുന്നത് ചെടികള്‍ക്ക് പൊട്ടാഷ് ലഭിക്കാനും കീടശല്യം കുറയ്ക്കാനും സഹായിക്കും.

11. ജൈവകീടനാശിനികള്‍ ഇട വിട്ട് തളിക്കുന്നതു കീടങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.

12. ഗോമൂത്രം നാലിരട്ടി വെള്ളം ചേര്‍ത്തു ചെടികളില്‍ ആഴ്ചയിലൊരിക്കല്‍ തളിക്കുന്നതു കീടങ്ങളെ അകറ്റും.

Leave a comment

വിളവ് വര്‍ധിപ്പിക്കാം - കീടങ്ങളെ തുരത്താം ; പ്രയോഗിക്കൂ എഗ്ഗ് അമിനോ ആസിഡ്

ഒന്നു രണ്ടു മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പയറിലും വഴുതനയിലും നിറയെ കായ്കള്‍; റോസാച്ചെടി പൂത്തുലയും: പ്രയോഗിക്കാം അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
കാന്താരിക്കൃഷിയില്‍ വില്ലന്‍മാരായി ഇലപ്പേനും വെളളീച്ചയും

ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന കാന്താരി മുളകിനെ സാധാരണ കീട-രോഗ ബാധ വലിയ തോതില്‍ ബാധിക്കാറില്ല. എന്നാല്‍ ചൂട് അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഇലപ്പേന്‍, വെള്ളീച്ച പോലുള്ളവ കാന്താരിയെ വലിയ തോതില്‍…

By Harithakeralam
ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ - പരിഹാരം ഇതൊന്നു മാത്രം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
കോഴിക്കാഷ്ടം വിളകള്‍ക്ക് പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം നമ്മള്‍ ധാരാളം കോഴിക്കാഷ്ടം…

By Harithakeralam
തക്കാളിയില്‍ ചിത്രകീടം

തക്കാളിച്ചെടിയെ ആക്രമിക്കുന്നതില്‍ പ്രധാനിയാണ് ചിത്രകീടം. ഇലകളില്‍ക്കൂടി വളഞ്ഞുപുളഞ്ഞു വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമ ലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു. ചെറിയ തൈകളിലും വലിയ…

By Harithakeralam
പൂകൊഴിച്ചില്‍ തടയാന്‍ കടലപ്പിണ്ണാക്കും ശര്‍ക്കരയും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ സോപ്പ് പൊടിയും പുല്‍ത്തൈലവും

പയര്‍ കൃഷി ചെയ്യുന്നുണ്ടോ...? എന്നാല്‍ മുഞ്ഞ ശല്യം ഉറപ്പാണ്. ഏതു കാലാവസ്ഥയില്‍ പയര്‍ വളര്‍ത്തിയാലും നശിപ്പിക്കാനായി മുഞ്ഞയെത്തും. മുഞ്ഞയുടെ കൂടെയെത്തുന്ന ഉറുമ്പുകളും പയറിന്റെ കായും ഇളം തണ്ടുകളും തിന്നു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs