എന്തു കൊണ്ടാണ് ചെമ്മീന്‍ ഒരാളുടെ ജീവനെടുക്കാന്‍ വരെ കാരണമായത്, ചെമ്മീന്‍ അലര്‍ജിയുണ്ടാക്കുന്നത് ഏതു തരത്തിലാണ് - പരിശോധിക്കാം.
ചെമ്മീന്‍ കഴിച്ച് അലര്‍ജി പ്രശ്‌നങ്ങളുണ്ടായി യുവതി മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. സമൃദ്ധമായ കടലോരവും കായലും പുഴയുമൊക്കെയുള്ള കേരളത്തിലെ പ്രധാന മത്സ്യവിഭവങ്ങളില്‍ ഒന്നാണ് ചെമ്മീന്‍. നമ്മുടെ കുടുംപുളിയിട്ട ചെമ്മീന്‍ കറിക്ക് അങ്ങ് യൂറോപ്പില്‍ വരെ ആരാധകരുണ്ട്. പക്ഷെ എന്തു കൊണ്ടാണ് ചെമ്മീന്‍ ഒരാളുടെ ജീവനെടുക്കാന്‍ വരെ കാരണമായത്, ചെമ്മീന്‍ അലര്‍ജിയുണ്ടാക്കുന്നത് ഏതു തരത്തിലാണ് - പരിശോധിക്കാം.
ചെമ്മീന്‍, കൊഞ്ച് പോലുള്ള കഴിച്ച് അലര്‍ജി പ്രശ്‌നമുണ്ടെങ്കില്‍ തുടക്കം മിക്കവാറും ചൊറിച്ചിലായിരിക്കും.
ചര്‍മ്മത്തില്‍ തിണര്‍പ്പുകള്‍ വ്യാപിക്കും. കണ്ണ്, വായ, ചര്‍മ്മം എന്നിവിടങ്ങളിലാണ് കൂടുതലായി ചൊറിച്ചില്‍ അനുഭവപ്പെടുക.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് അടുത്ത ലക്ഷണം, നെഞ്ചുവേദനയുമുണ്ടാകാം. ശ്വാസം മുട്ടല്‍, ചുമ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ആശുപത്രിയിലെത്തിച്ചു വിദഗ്ധ ചികിത്സ തേടണം.
തലകറക്കം, ബോധക്ഷയം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. തലകറക്കം മന്ദഗതിയിലുള്ള പള്‍സ് നിരക്ക്, ബോധം നഷ്ടപ്പെടുക എന്നിവയുമുണ്ടാകും. ഇതിനൊപ്പം വയറുവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവയുമാകുമ്പോള്‍ സ്ഥിതി ഗുരുതരമാകും.
അലര്‍ജിയുണ്ടാക്കുന്നുണ്ടെങ്കില്‍ ചെമ്മീന്‍, കൊഞ്ച്, കക്ക പോലുള്ളവ ഭക്ഷണത്തില്‍ നിന്നുമൊഴിവാക്കുക. ബീഫ് പോലുള്ളവയുണ്ടാക്കുന്ന അലര്‍ജി ചിലര്‍ക്ക് പിന്നീട് ഇല്ലാതാകുന്നതായി കാണാം. എന്നാല്‍ ചെമ്മീനില്‍ ഇതിനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment