അബ്ദുള്‍ റഹീമിന്റെ ജീവനായി ബോചെയുടെ സ്‌നേഹയാത്ര

അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി ബോചെ യാചക യാത്ര ആരംഭിച്ചു.

By Harithakeralam
2024-04-09

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക  സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപീകരിച്ച അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി ബോചെ യാചക യാത്ര ആരംഭിച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ നിന്നും ആരംഭിച്ച യാത്ര പാളയം, പട്ടം, കേശവദാസപുരം, കേരള യൂണിവേഴ്‌സിറ്റി കോളേജ്, ശ്രീകാര്യം, കഴക്കൂട്ടം, കണിയാപുരം, മംഗലപുരം, ആറ്റിങ്ങല്‍ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് പോയി. പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ബോചെ യാചകയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യാചകയാത്ര നാളെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും. കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളേജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ജനങ്ങളോട് യാചിക്കാന്‍ ബോചെ നേരിട്ട് എത്തും.സന്മനസുള്ള എല്ലാവരും  അവരവരാല്‍ കഴിയുന്ന തുക സംഭാവന നല്‍കിക്കൊണ്ട് നിരപരാധിയായ അബ്ദുള്‍ റഹീമിനെ തൂക്കുകയറില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നും, ഓരോരുത്തരും നല്‍കുന്ന തുക എത്ര തന്നെ ആയാലും അത് ഒരു ജീവന്റെ വിലയാണെന്നും വര്‍ഷങ്ങളായി മകനെ കാത്തിരിക്കുന്ന റഹീമിന്റെ മാതാവിന്റെ കണ്ണീരൊപ്പാനായി ഈ പുണ്യപ്രവൃത്തിയില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കുചേരണമെന്നും ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു.

ബോചെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വാഹനങ്ങളിലും നല്‍കിയിട്ടുള്ള അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ ക്യൂആര്‍ കോഡ് പൊതുജനങ്ങളെക്കൊണ്ട് സ്‌കാന്‍ ചെയ്യിച്ചും, പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ആപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യിച്ചും അബ്ദുള്‍ റഹീം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവനകള്‍ അയപ്പിക്കുക എന്ന സേവനം മാത്രമാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയ്യുന്നത്. അതോടൊപ്പം ബോചെ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്ന സംഭാവനയും പ്രസ്തുത ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് അയക്കുന്നതാണ്.

 PHONEPE- 9745050466. GPAY- PATHU  9567 483 832, 9072 050 881, 8606 825 718, 8921 043 686 എന്നിവയിലേക്കും MP ABDUL RAHIM LEGAL ASSISTANCE COMMITTEE, A/C NO-074905001625, IFSC CODE-ICIC0000749, BRANCH:ICICI  MALAPPURAM എന്ന അക്കൗണ്ടിലേക്കും പണം അയക്കാവുന്നതാണ്. സംഭാവനയായി നല്‍കപ്പെടുന്ന സംഖ്യ ബോചെ ഫാന്‍സ് ചാരിറ്റബിള്‍  ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കോ അവരുടെ മറ്റു സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കോ സ്വീകരിക്കുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ഇടപാടുകളും ബോചെ നേരിട്ടോ അല്ലാതെയോ നടത്തുന്നതല്ലെന്നും അറിയിക്കുന്നു.

Leave a comment

ദി ഗ്രാന്‍ഡ് ഗോള്‍ഡ് ലോഗോ പ്രകാശനം

കോഴിക്കോട്: കോഴിക്കോട് പുതുതായി ആരംഭിക്കുവാന്‍ പോകുന്ന ദി ഗ്രാന്‍ഡ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഷോറൂമിന്റെ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് സ്വപ്നനഗരിയില്‍ ഇന്‍ഡോ  ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ്…

By Harithakeralam
ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കോഴിക്കോട് : രാജ്യത്തെ മുന്‍നിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെയും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയില്‍…

By Harithakeralam
ഫെഡറല്‍ ബാങ്കിന് 4052 കോടി രൂപ വാര്‍ഷിക അറ്റാദായം

ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 518483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32  ശതമാനം വര്‍ദ്ധനവോടെ 283647.47 കോടി രൂപയായി. വായ്പാ…

By Harithakeralam
കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫ്ലാറ്റുകളുടെ താക്കോല്‍ കൈമാറ്റവും

കോഴിക്കോട് : കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫഌറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും   കാപ്്‌ക്കോണ്‍ ഗ്രൂപ്പിന്റെ പന്തീരാങ്കാവിലെ പുതിയ സമുച്ചയമായ    കാപ്‌കോണ്‍ സിറ്റിയില്‍…

By Harithakeralam
ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന  പ്രഥമയോഗത്തില്‍…

By Harithakeralam
കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

By Harithakeralam
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

By Harithakeralam
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:   അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs