ലോക ക്യാന്‍സര്‍ ദിനമാണ് ഫെബ്രുവരി നാല്. ഈ വിപത്തിനെ ചെറുക്കാന്‍ മനുഷ്യ ശരീരത്തെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിശോധിക്കാം.
മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നു നശിപ്പിക്കുന്ന രോഗമാണ് ക്യാന്‍സര്‍. ചികിത്സ സംവിധാനങ്ങള്‍ വലിയ തോതില്‍ വികസിച്ചിട്ടുണ്ടെങ്കിലും ക്യാന്‍സര്‍ മനുഷ്യന് ശാരീരികമായും മാനസികമായും ഏല്‍പ്പിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ലോക ക്യാന്‍സര്‍ ദിനമാണ് ഫെബ്രുവരി നാല്. ഈ വിപത്തിനെ ചെറുക്കാന്‍ മനുഷ്യ ശരീരത്തെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിശോധിക്കാം.
1. മഞ്ഞള്‍
ആന്റിഓക്‌സിഡന്റും ആന്റി ഇന്‍ഫ്‌ലമേറ്ററിയും ഗുണങ്ങളുമുള്ള മഞ്ഞള്‍ ക്യാന്‍സറിനെതിരേ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ എന്ന സംയുക്തമാണ് അതിന് സഹായിക്കുന്നത്. സ്തന, ശ്വാസകോശം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയുടെ വളര്‍ച്ച മന്ദഗതിയിലാക്കും മഞ്ഞള്‍ ഉപയോഗം. ദിവസവും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനുള്ള നല്ലൊരു ഉപായമാണ്.
2. വെളുത്തുള്ളി
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന സംയുക്തം ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്. പ്രോസ്‌റ്റേറ്റ്, ആമാശയം, വന്‍കുടല്‍ കാന്‍സര്‍ എന്നിവ ചെറുക്കാന്‍ വെളുത്തുള്ളി കഴിക്കുന്നതു സഹായിക്കും. ദിവസവും ഭക്ഷണത്തില്‍ രണ്ടോ മൂന്നോ വെളുത്തുള്ളി ഉള്‍പ്പെടുത്താം.
3. ഇഞ്ചി
മനുഷ്യ ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കാന്‍ ഏറെ സഹായിക്കുന്ന വസ്തുവാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള സംയുക്തങ്ങള്‍ അണ്ഡാശയ ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സ ഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ദിവസവും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് അര്‍ബുദം മാത്രമല്ല വിവിധ രോഗങ്ങള്‍ അകറ്റും.
4. ക്യാരറ്റ്
ക്യാരറ്റ് പതിവായി കഴിക്കുന്നത് വയറ്റിലെ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഇരുപത്തിയാറ് ശതമാനം വരെ കുറയ്ക്കുന്നതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ലഘുഭക്ഷണമായോ സാലഡിനൊപ്പമോ ക്യാരറ്റ് കഴിക്കാവുന്നതാണ്.
5. തക്കാളി
തക്കാളിയില്‍ കാണപ്പെടുന്ന ലൈക്കോപീന്‍ എന്ന സംയുക്തം ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. തക്കാളിയിലെ ലൈക്കോപീന്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ ഇടയാക്കും. സാലഡ്, സാന്‍ഡ്‌വിച്ചുകള്‍, അല്ലെങ്കില്‍ കറി എന്നിവയില്‍ ചേര്‍ത്ത് ദിവസവും ഒന്നോ രണ്ടോ തക്കാളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദത്തെ തടയുന്നു.
ദിവസവും ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണമിപ്പോള്‍ കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ കാലം കടന്ന് അല്‍ഫാമും ഷവര്‍മയും പോലുള്ള വിഭവങ്ങള്‍ തീന്‍മേശ കീഴടക്കി. പ്രോട്ടീന്‍ ലഭിക്കാന്‍…
പല്ല് നന്നായാല്‍ പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില്‍ പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന്‍ സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…
മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…
ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന്‍ നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്‍മം തിളങ്ങാനുള്ള വിവിധയിനം മാസ്‌കുകള്‍ തയാറാക്കാം. രാസവസ്തുക്കളങ്ങിയ…
ഉറക്കവും നമ്മുടെ രക്ത സമര്‍ദവും തമ്മില്‍ വലിയ ബന്ധമുണ്ടോ...? ഉറക്കം കുറഞ്ഞാല്‍ രക്ത സമര്‍ദം കൂടുമെന്നതു ശരിയാണോ...? തുടര്‍ച്ചയായി ഉറക്കം കുറയുന്നതു രക്ത സമര്‍ദം വലിയ തോതില്‍ ഉയരാന്‍ കാരണമാകും. രക്ത സമര്‍ദം…
മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…
കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന…
ചൂടുള്ള കാലാവസ്ഥ ഇനി ഒരു മാസം കൂടിയുണ്ടാകും നമ്മുടെ നാട്ടില്‍. ഈ സമയത്ത് ശരീരമൊന്നു തണുപ്പിക്കാന്‍ പഴങ്ങളും ജ്യൂസും ഐസ്‌ക്രീമുമൊക്കെ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ ഇക്കാര്യത്തില്‍ ചിലതു…
© All rights reserved | Powered by Otwo Designs
Leave a comment