ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തില്‍ 'നമുക്കൊരുമിച്ചു കാന്‍സറിനെതിരെ പൊരുതാം' എന്ന സന്ദേശത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'ടുഗതര്‍ വീ കാന്‍' ക്യാംപെയ്ന്‍ ആരംഭിച്ചു.
കോഴിക്കോട്: ലോക കാന്‍സര്‍ ദിനത്തോട് അനുബന്ധിച്ച് കാന്‍സര്‍ വരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നേരത്തെ തിരിച്ചറിഞ്ഞ് അവയെ നിയന്ത്രിക്കാനും ആവശ്യമായ മെഡിക്കല്‍ സഹായത്തിനും വേണ്ടി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തില്‍ 'നമുക്കൊരുമിച്ചു കാന്‍സറിനെതിരെ പൊരുതാം' എന്ന സന്ദേശത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'ടുഗതര്‍ വീ കാന്‍' ക്യാംപെയ്ന്‍ ആരംഭിച്ചു.
ഒങ്കോളജി വിഭാഗത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന കാന്‍സറിനെ അതിജീവിച്ചവരുടെ സംഗമം ആസ്റ്റര്‍ മിംസ് സി എം എസ് ഡോ. എബ്രഹാം മാമന്‍ ഉദ്ഘാടനം ചെയ്തു. നിരവധി കാരണങ്ങളാല്‍ പല കാന്‍സര്‍ രോഗികളും അവസാന സ്റ്റേജുകളിലാണ് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നത്. അപ്പോഴേയ്ക്കും രോഗം ഗുരുതരമാകുകയും പലപ്പോഴും മരണമടയുകയും ചെയ്യുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടത്തി ചികിത്സ തേടിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന് മെഡിക്കല്‍ ഒങ്കോളജി വിഭാഗം മേധാവി ഡോ. കെ.വി. ഗംഗാധരന്‍ പറഞ്ഞു.
ഡോ.ശ്രീലേഷ്, ഡോ.അരുണ്‍ ചന്ദ്രശേഖരന്‍,ഡോ.സലീം,ഡോ.ഫഹീം അഹമ്മദ്,ഡോ. അബ്ദുള്ള ,ഡോ.സതീഷ്,ഡോ.അബ്ദുല്‍ മാലിക്,ഡോ.സജ്‌ന,ഡോ. ശ്വേത, ഡോ.സജിത് ബാബു, ഡോ.മിഹിര്‍ മോഹനന്‍, ഡോ.സുദീപ് വാനിയത്,ഡോ.ശ്രീരാജ് രാജന്‍,ഡോ.കേശവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment