ബൈപ്പാസ് സര്‍ജറി ചെയ്യാന്‍ പറ്റാത്ത അവസ്ഥകളിലുള്ള രോഗികളെ പോലും ന്യൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് സാധാരണ ജീവിതത്തിലേക്ക് വളരെ വേഗത്തില്‍ തിരിച്ചെത്തിക്കാന്‍ കഴിയും എന്നതാണ് ഇത്തരം ക്ലിനിക്കിന്റെ പ്രത്യേകത
കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദ്രോഗികള്‍ക്ക് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും നല്‍കുന്നതിനായി ഉത്തര കേരളത്തിലെ ആദ്യ ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് (കോംപ്ലക്സ് ഹൈറിസ്ക് ഇന്‍ഡിക്കേറ്റ്ഡ് പേഷ്യന്റ്സ് റിക്വയറിംങ് ആഞ്ജിയോപ്ലാസ്റ്റി) കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിന്റെയും , ഹൃദയ സംബന്ധമായ അസുഖങ്ങളെ തരണം ചെയ്ത കുടുംബങ്ങളുടെ 'ഹൃദയപൂര്‍വ്വം' സംഗമവും ഉദ്ഘാടനം െ്രെകംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടന് നിര്‍വഹിച്ചു.
വിദേശ രാജ്യങ്ങളിലെ ന്യൂതന ചികിത്സാ രീതികളും സാങ്കേതിക മികവും നമ്മുടെ നാട്ടിലെത്തിക്കുകയും, ചുരുങ്ങിയ ചെലവില്‍ സധാരണക്കാരായ രോഗികളിലേക്ക് ഇത്തരം ചികിത്സകളെത്തിക്കുകയും ചെയ്യുന്ന ആസ്റ്റര്‍ മിംസിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നതും, മാതൃകരാപരവുമാണെന്ന് െ്രെകംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടന് പറഞ്ഞു. ഹൃദയധമനികളിലെ കഠിനമായ ബ്ലോക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രോഗികള്‍ക്ക് അവരുടെ ആരോഗ്യ അവസ്ഥകള്‍ മനസ്സിലാക്കി രോഗിയുടെ ആരോഗ്യത്തിന് അനുസൃതമായ ടെക്നോളജിയിലൂടെ ചികിത്സ തേടാനും (ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി,
ഓര്‍ബിറ്റല്‍ Atherectomy,റൊട്ടബ്ലേഷന്,ഇന്‍ട്രാവാസ്കുലര്‍ ലിത്തോട്രിപ്സി (IVL),ഡ്രഗ്കോട്ടഡ് ബലൂണ്‍ (ഡിസിബി) ടെക്നിക്കുകള്‍,
ഒപ്റ്റിക്കല്‍ കോഹെറന്‍സ് ടോമോഗ്രഫി (OCT),ഇന്‍ട്രാവാസ്കുലര്‍ അള്‍ട്രാസൗണ്ട് (IVUS) etc) കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും, വളരെ പെട്ടന്ന് മികച്ച ചികിത്സ ലഭിക്കാനും ഇത്തരം ക്ലിനിക്കുകളിലൂടെ സാധിക്കും.
ബൈപ്പാസ് സര്‍ജറി ചെയ്യാന്‍ പറ്റാത്ത അവസ്ഥകളിലുള്ള രോഗികളെ പോലും ന്യൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് സാധാരണ ജീവിതത്തിലേക്ക് വളരെ വേഗത്തില്‍ തിരിച്ചെത്തിക്കാന്‍ കഴിയും എന്നതാണ് ഇത്തരം ക്ലിനിക്കിന്റെ പ്രത്യേകതയെന്നും, 24മണിക്കൂറും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ഈ ക്ലിനിക്കിലൂടെ കൂടുതല്‍ രോഗികളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്നും ആസ്റ്റര്‍ മിംസ് സിഒഒ ലുഖ്മാന് പൊന്മാടത്ത് പറഞ്ഞു. ചടങ്ങില്‍ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.സല്മാന് സലാഹുദ്ദീന്,ഡോ.ബിജോയ് കരുണാകരന് , ഡോ.സുദീപ് കോശി,ഡോ.സന്ദീപ് മോഹനന്, ഡോ.ബിജോയ് ജേക്കബ്, ഡോ.ദിന്‍രാജ്, ഡോ.രേണു പി കുറുപ്പ്,ഡോ രമാദേവി കെ എസ്,ഡോ.ഗിരീഷ് വാര്യര്‍, ഡോ.ശബരിനാഥ് മേനോന് ,ഡോ.നബീല്‍ ഫൈസല്‍ വി, ഡോ.പ്രിയ പി എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment