കായ നന്നായി മൂത്തുപൊയാല്‍ കറിവെക്കാന്‍ കൊള്ളില്ല. പ്രത്യേകിച്ചു പരിചരണമൊന്നും വേണ്ടാത്ത ഈ ചെടിക്ക് കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ വളര്‍ന്നു വരും.
പേരില്‍ മാത്രം വഴുതനയോട് ബന്ധമുള്ള വള്ളിച്ചെടിയാണ് നിത്യവഴുതന. വളരെ വേഗം പടര്‍ന്ന് പന്തലിച്ച് നിത്യവും വീട്ടാവിശ്യത്തിനുള്ള കായ്കള്‍ തരുന്നതു കൊണ്ടാണ് ഇതിന് നിത്യവഴുതന എന്ന നാമകരണം ലഭിച്ചത്. ഇംഗ്ലിഷുകാര്‍ ഇതിനെ ക്ലോവ് ബീന്‍സ് എന്നാണ് വിളിച്ചുവരുന്നത്. ആദ്യനാള്‍ നൂല്‍പ്പരുവം, രണ്ടാംനാള്‍ തിരിപ്പരുവം, മൂന്നാം നാള്‍ കാന്താരി പരുവം, നാലാം നാള്‍ കറിപ്പരുവമെന്നാണ് ചൊല്ല്. അഞ്ചാം നാള്‍ മുതല്‍ കായ മൂത്ത് തുടങ്ങും.
കായ നന്നായി മൂത്തുപൊയാല്‍ കറിവെക്കാന്‍ കൊള്ളില്ല. പ്രത്യേകിച്ചു പരിചരണമൊന്നും വേണ്ടാത്ത ഈ ചെടിക്ക് കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ വളര്‍ന്നു വരും. തോരന്‍, മെഴുക്കുപുരട്ടി / ഉപ്പേരി എന്നിവയാണ് ഇത് കൊണ്ട് ഉണ്ടാക്കുന്ന പ്രധാന വിഭവങ്ങള്‍. നിത്യവഴുതന. ഗ്രാമ്പുവിന്റെ ആകൃതിയിലുള്ള കായ്കളാണ് വള്ളികളിലുണ്ടാകുക. പ്രമേഹത്തിന്റെ അളവ് കുറയ്ക്കാന്‍ നിത്യവഴുതന നല്ലതാണ്.
മതിലില്‍ പടര്‍ത്താവുന്ന വള്ളിച്ചെടി
പണ്ട് കാലത്തു നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ സാധാരണമായിരുന്നു നിത്യവഴുതന. വളരെ എളുപ്പത്തില്‍ വേലികളിലും മതിലിലും പടര്‍ന്നു പന്തലിക്കും. നട്ടു ചുരുങ്ങിയ സമയം കൊണ്ട് വള്ളികള്‍ വളര്‍ന്നു കായ്കളുണ്ടാകും. പൂക്കളാണ് പിന്നീട് കായ്കളായി മാറുന്നത്. വൈകുന്നേരങ്ങളില്‍ വിരയുന്ന പൂവിന് വയലറ്റ്, വെള്ള നിറമായിരിക്കും. പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. ഇതുകൊണ്ട് അലങ്കര ചെടിയായും നിത്യവഴുതന വളര്‍ത്തുന്നു. പൂക്കള്‍ നാല് ദിവസം കൊണ്ട് കായ് ആയിമാറും. നല്ല വളര്‍ച്ചയുള്ള ചെടിയില്‍ നിന്നും ദിവസേന കാല്‍കിലോ വരെ കായ ലഭിക്കും.
നടീല്‍ രീതി
സൂര്യപ്രകാശമുള്ള ചരല്‍ കലര്‍ന്ന മണ്ണാണ് ഇവയ്ക്ക് പറ്റിയത്. ഒന്നരയടി ആഴത്തിലും വീതിയിലും നീളത്തിലും കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു മൂടിയ ശേഷം വിത്തുകളോ തൈകളോ നടാം. ഒരുതടത്തില്‍ രണ്ടു തൈകളാണ് സാധാരണ നടാറുണ്ട്. കാര്യമായ വള പ്രയോഗം ഒന്നും തന്നെ ഈ ചെടിക്ക് ആവശ്യമില്ല. ഉണങ്ങിയ ചാണകപ്പൊടി, ഇല കൊണ്ടുള്ള പുതയിടല്‍ എന്നിവയാണു സാധാരണ വള പ്രയോഗം.
മട്ടുപ്പാവിലും ഗ്രോ ബാഗിലും വളര്‍ത്താം. സാധാരണ ഗ്രോ ബാഗ് തയാറാക്കുന്നതു പോലെ തന്നെ മതി നിത്യവഴുതനയ്ക്കും. പടരാനുള്ള സൗകര്യം ഒരുക്കണമെന്നു മാത്രം. ജൈവ വളമൊരുക്കാനും നിത്യവഴുതന ഉപയോഗിക്കാം. മൂപ്പെത്താത്ത കായ പറിച്ച് നാലായി പിളര്‍ന്ന് വെള്ളത്തിലിടുക. കായയ്ക്കുള്ളിലെ റെസിന്‍ എന്ന പശയടങ്ങിയ വെള്ളം ജൈവ കീടനാശിനി കൂടിയാണ്. കാര്‍ഷിക സര്‍വ്വകലാശാലകളുടെ വിവിധ കാമ്പസുകളില്‍ നിത്യവഴുതനയുടെ വിത്ത് ലഭിക്കും.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment