തേങ്ങയ്ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ പൂഴ്ത്തിവയ്പ്പ്; മോശം വെളിച്ചെണ്ണയും വിപണിയില്‍

കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.

By Harithakeralam
2025-03-28

കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്. ഇതോടെ വെളിച്ചെണ്ണ വില ആറുമാസത്തിനിടെ കേരളത്തില്‍ ഇരട്ടിയായി. കൊപ്രയാക്കുന്നതിന് തമിഴ്‌നാട്ടില്‍ ചെലവ് കുറവാണ്, ഇതിനോടൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവര്‍ നിര്‍മിക്കുന്നു.

അടുത്തിടെ കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തേങ്ങ ഉത്പാദനത്തില്‍ പകുതി ഇടിവുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാറ്റുവീഴ്ച, മണ്ഡരി തുടങ്ങിയ രോഗങ്ങള്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കേരളത്തില്‍ ഓരോ വര്‍ഷവും തെങ്ങിന്‍ തോട്ടങ്ങളുടെ വിസ്തൃതി കുറഞ്ഞു വരികയാണ്. കാലാവസ്ഥ വ്യതിയാനം, വരള്‍ച്ച, വന്യമൃഗ ശല്യം എന്നിവയെല്ലാം തെങ്ങിന്റെ നാടായ കേരളത്തിന്റെ പൈതൃകത്തിന് തിരിച്ചടിയായി. സര്‍ക്കാറിന്റെയും കൃഷി വകുപ്പിന്റെയും നിസഹകരണം കൂടിയായതോടെ കര്‍ഷകര്‍ ദുരിതത്തിലുമാണ്. ഇതിനാല്‍ വില കൂടിയതിന്റെ ഗുണമൊന്നും നമ്മുടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.

വെളിച്ചെണ്ണ 300 രൂപയ്ക്ക് അടുത്താണിപ്പോള്‍. ആറുമാസം കൊണ്ട് ഇരട്ടിയിലധികം വില വര്‍ധിച്ചു. കൊപ്ര വില 180 രൂപയിലെത്തിയിരിക്കുന്നു. ഇതിനാല്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വ്യാപാരികള്‍ കൊപ്രയും വെളിച്ചെണ്ണയും പൂഴ്ത്തിവച്ച് വിലക്കയറ്റം സൃഷ്ടിക്കുകയാണ്. സാഹചര്യം ഇതായതിനാല്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള കച്ചവടക്കാരും വിപണിയില്‍ ഇടപെടുന്നില്ല. കേരളത്തിലെ ചെറുകിട വെളിച്ചെണ്ണ മില്ലുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

വിലക്കയറ്റവും ക്ഷാമവും കാരണം ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണയും വിപണിയില്‍ എത്തുന്നുണ്ട്. വന്‍ തോതില്‍ പിണ്ണാക്ക് ഇറക്കുമതി ചെയ്ത് ഇതില്‍ നിന്നും എണ്ണയുണ്ടാക്കി വില്‍ക്കുന്ന സംഘവുമിപ്പോള്‍ സജീവമാണ്, വിലയും ഗുണനിലവാരവും കുറഞ്ഞ ഇത്തരം എണ്ണകള്‍ ഹോട്ടലുകളും തട്ടുകടക്കാരുമൊക്കെയാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് വലിയ രീതിയില്‍ ഇവ പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്.

Leave a comment

ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കോഴിക്കോട് : രാജ്യത്തെ മുന്‍നിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെയും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയില്‍…

By Harithakeralam
ഫെഡറല്‍ ബാങ്കിന് 4052 കോടി രൂപ വാര്‍ഷിക അറ്റാദായം

ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 518483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32  ശതമാനം വര്‍ദ്ധനവോടെ 283647.47 കോടി രൂപയായി. വായ്പാ…

By Harithakeralam
കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫ്ലാറ്റുകളുടെ താക്കോല്‍ കൈമാറ്റവും

കോഴിക്കോട് : കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫഌറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും   കാപ്്‌ക്കോണ്‍ ഗ്രൂപ്പിന്റെ പന്തീരാങ്കാവിലെ പുതിയ സമുച്ചയമായ    കാപ്‌കോണ്‍ സിറ്റിയില്‍…

By Harithakeralam
ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന  പ്രഥമയോഗത്തില്‍…

By Harithakeralam
കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

By Harithakeralam
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

By Harithakeralam
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:   അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…

By Harithakeralam
സുനിത വില്ല്യംസിന് സ്‌നേഹസ്വീകരണമൊരുക്കി അരുമ നായ്കള്‍: വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs