രക്തസമര്‍ദം അമിതമായാല്‍ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
യുവാക്കളടക്കം ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബിപി അഥവാ അമിത രക്തസമര്‍ദം. ഭക്ഷണ രീതിയും ജോലി സ്ഥലത്തെ ടെന്‍ഷനുമെല്ലാം ഇതിനു കാരണമാണ്. രക്തസമര്‍ദം അമിതമായാല്‍ കുഴഞ്ഞു വീണു മരണം പോലുള്ള അപകടങ്ങളുണ്ടാകാം. ഇതിനാല്‍ രക്ത സമര്‍ദം അമിതമായാല്‍ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
1. ഭക്ഷണരീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക. പച്ചക്കറികളും പഴങ്ങളും ധാരാളം ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.
2. ശരീരഭാരം ആരോഗ്യകരമായ അവസ്ഥയില്‍ നിലനിര്‍ത്തുക. ഉയരത്തിനും പ്രായത്തിനും അനുസരിച്ചുള്ള ശരീര ഭാരം മതി. ഭാരം കൂടുന്നതിനൊപ്പം രക്തസമര്‍ദവുമുള്ളത് ഹൃദ്രോഗത്തിന് കാരണമാകും.
3. ഭക്ഷണത്തില്‍ ഉപ്പ് കര്‍ശനമായി നിയന്ത്രിക്കണം. സോഡിയം കൂടുന്നത് ബിപി കൂടാനുള്ള പ്രധാന കാരണമാണ്
4. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. എണ്ണയില്‍ പൊരിച്ച പലഹാരങ്ങള്‍ ബിപി കൂട്ടും.
5. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും ബിപിയുള്ളവര്‍ കുടിക്കണം.
6. വ്യായാമം നിര്‍ബന്ധമാണ്, രക്തസമര്‍ദം അമിതമായവര്‍ മൂന്നു കിലോമീറ്ററെങ്കിലും ദിവസവും നടക്കണം. മറ്റു കാര്‍ഡിയാക് വ്യായാമങ്ങളും പരിശീലിക്കാം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment