പ്രമേഹം ശരീരത്തെ കീഴടക്കി തുടങ്ങിയിട്ടുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകും.
പ്രമേഹം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതു സ്ത്രീകളിലാണ്. പുരുഷന്‍മാരെ അപേക്ഷിച്ച് ഏറെ സങ്കീര്‍ണമാണ് സ്ത്രീകളുടെ ആരോഗ്യം. പ്രസവ സമയത്തെല്ലാം പ്രമേഹം വലിയ രീതിയില്‍ ബാധിച്ചേക്കാം. പ്രമേഹം ശരീരത്തെ കീഴടക്കി തുടങ്ങിയിട്ടുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകും.
1. അമിത ദാഹവും വിശപ്പും
അമിത ദാഹവും വിശപ്പും പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളാകാം. അതിനാല്‍ അവഗണിക്കേണ്ട.
2. ഇടയ്ക്കിടെ മൂത്ര ശങ്ക
ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതു പ്രമേഹത്തിന്റെ ലക്ഷണമാണ്.
3. പെട്ടെന്ന് മെലിയുക
അകാരണമായി ശരീരഭാരം പെട്ടെന്ന് കുറയുന്നതിന് കാരണം ചിലപ്പോള്‍ പ്രമേഹമാകാം.
4. അമിത ക്ഷീണം
പല കാരണങ്ങള്‍ കൊണ്ടും ക്ഷീണവും തളര്‍ച്ചയും തോന്നാം. അമിത ക്ഷീണവും തളര്‍ച്ചയും ബലഹീനതയും പ്രമേഹത്തിന്റെ ലക്ഷണമായും ഉണ്ടാകാം.
5. കാഴ്ച കുറയല്‍, മരവിപ്പ്
മങ്ങിയ കാഴ്ച, കൈകളിലോ കൈകളിലോ മരവിപ്പ് തോന്നുക, മുറിവുകള്‍ പതുക്കെ ഉണങ്ങുന്നതും എന്നിവയും പ്രമേഹത്തിന്റെ സൂചനയാകാം.
6. ഇരുണ്ട പാടുകള്‍
വരണ്ട ചര്‍മ്മം, ചര്‍മ്മത്തില്‍ കാണുന്ന ഇരുണ്ട പാടുകള്‍, ചൊറിച്ചില്‍ എന്നിവയും ചിലപ്പോള്‍ പ്രമേഹത്തിന്റെ സൂചനയാകാം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment