ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് അത്താഴം അഥവാ രാത്രിയിലെ ഭക്ഷണം. വയര്‍ ചാടുന്നതില്‍ രാത്രിയിലെ ഭക്ഷണം വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം. ഇതിനു ശേഷം ഇക്കാര്യങ്ങള്‍ കൂടി ചെയ്താല്‍ ഭാരം കുറയുന്നതില്‍ വേഗതയുണ്ടാകും.
1.അത്താഴം കഴിഞ്ഞ് ഉലാത്തുകയെന്നതു പഴമക്കാരുടെ ശീലമായിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞു സാവധാനത്തില്‍ നടക്കുന്നതു ദഹനത്തെ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും കൊഴുപ്പ് കൂടാതെ ശരീരം ഉപയോഗിക്കുകയും ചെയ്യുന്നു. കാലറി നശിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
2. അത്താഴശേഷം ഗ്രീന്‍ ടീ, ഹെര്‍ബല്‍ മിക്‌സ് ചായകള്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരഭാരം കുറയ്ക്കാനും കാലറി കുറയ്ക്കാനും ദഹനം ശരിയായി നടക്കാനും സഹായിക്കും.
3. നല്ല ഉറക്കം ഭാരം കുറയാനുള്ള മാര്‍ഗം കൂടിയാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കുമ്പോള്‍ ശരീരം വിശപ്പിനെ നിയന്ത്രിക്കും.
4. അത്താഴം കഴിച്ചതിനു ശേഷം ടിവി, മൊബൈല്‍ എന്നിവയുമായി ചങ്ങാത്തം വേണ്ട. ഇവ മാറ്റിവയ്ക്കുക, വായന പോലെ വല്ലതും പരീക്ഷിക്കുക. ഫോണിലും മറ്റും കുറെ സമയം ചെലവഴിക്കുന്നതു ശരീരത്തിന് നല്ലതല്ല.
5. ലഘു ഭക്ഷണങ്ങള്‍ അത്താഴ ശേഷം കഴിക്കരുത്. ചിപ്‌സ്, ബേക്കറി പലഹാരങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കുക.
6. മധുര പാനീയങ്ങളും അത്താഴ ശേഷം ഒരിക്കലും കഴിക്കരുത്. മധുരം രാത്രി പരിപൂര്‍ണമായി ഒഴിവാക്കണം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment