കേരളത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളേജ് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% ട്യൂഷന്‍ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്നത്.
മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയും, പഠനത്തില്‍ മികവ് പുലര്‍ത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാന്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍. വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളിലേയ്ക്കുള്ള വിവിധ കോഴ്‌സുകള്‍ക്ക്
ഏര്‍പ്പെടുത്തിയ 'ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പ് ആന്‍ഡ് ഫെലോഷിപ്പ്' അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.
കേരളത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളേജ് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% ട്യൂഷന്‍ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്നത്. എംബിബിഎസ്, ബി.എസ്.സി. നഴ്‌സിംഗ്, ബി.ഫാം കോഴ്‌സുകളിലേക്ക് അപേക്ഷിച്ച നൂറുകണക്കിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് 20 പേരെയാണ് ഈ വര്‍ഷം ജൂറി മെമ്പര്‍മാരായ മുന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു ഐ എ എസ്, കാലിക്കറ്റ് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. കാര്‍ത്തികേയ വര്‍മ്മ, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ സെബാ മൂപ്പന്‍ എന്നിവര്‍ ചേര്‍ന്ന് തിരഞ്ഞെടുത്തത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 125 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി പ്രതിവര്‍ഷം 3 കോടിയിലധികം രൂപയാണ് നീക്കിവെയ്ക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും ഡോ. മൂപ്പന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 'കഴിവുണ്ടായിട്ടും സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഡോക്ടര്‍മാരോ നഴ്‌സുമാരോ ഫാര്‍മസിസ്റ്റുകളോ ആകാനുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്ന നിരവധി വിദ്യാര്‍ത്ഥികളെ അറിയാവുന്ന ഒരാളാണ് ഞാന്‍. ആരോഗ്യരംഗത്ത്, പണമില്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും പഠനം ഉപേക്ഷിക്കേണ്ടി വരരുത് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ സ്‌കോളര്‍ഷിപ്പ്,' എന്നും അദ്ദേഹം പറഞ്ഞു. അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്നതിനൊപ്പം അവരുടെ കുടുംബങ്ങളുടെ ഉന്നമനം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എം ബി ബി എസ് വിദ്യാര്‍ത്ഥികളെ സ്‌ക്കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തത് പൂര്‍ണ്ണമായും അവരുടെ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ബിഎസ്സ്‌സി നഴ്‌സിംഗ്, ബി ഫാം കോഴ്‌സുകളിലേക്ക് അവരുടെ സമ്പത്തിക , സാമൂഹിക പശ്ചാതലവും പ്ലസ് ടു മാര്‍ക്കും അടിസ്ഥാനമാക്കിയായിരുന്നു സ്‌കോളര്‍ഷിപ് നല്‍കിയത്. 2012ല്‍ സ്ഥാപിതമായ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, മലയോര, ആദിവാസി, പിന്നാക്ക ജില്ലയില്‍ സ്ഥാപിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജാണ്. 6 ബാച്ചുകളിലായി 900ത്തോളം യുവ ഡോക്ടര്‍മാരെ വളര്‍ത്തിയെടുത്ത ഈ സ്ഥാപനം, ഇന്ത്യയില്‍ സ്ഥിരതയാര്‍ന്ന മികവും പ്രാഗത്ഭ്യവും പ്രകടിപ്പിക്കുന്ന ഒരു മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രമായി മാറിക്കഴിഞ്ഞു. പരിചയസമ്പന്നരായ അധ്യാപകര്‍, ഉയര്‍ന്ന നിലവാരമുള്ള ലൈബ്രറി, മ്യൂസിയം, തൃതീയ പരിചരണ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രി എന്നിവയോടുകൂടി ഈ കോളേജ് ചുരുങ്ങിയ കാലയളവിനുള്ളില്‍ മികവിന്റെ കേന്ദ്രമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റര്‍ മിംസ് ഡയറക്ടറുമായ യു. ബഷീര്‍, മിസിസ് നസീറ ആസാദ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍, ഗ്രൂപ്പ് ഹെഡ് ഡിജിറ്റല്‍ ഡോ. ഷിഹാദ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എലിസബത് ജോസഫ്, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പാള്‍ പ്രൊ. ലാല്‍ പ്രശാന്ത്, ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ. ലിഡാ ആന്റണി, ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ സന്നിഹിതരായി.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment