ഗ്യാസ് പ്രശ്‌നം തീര്‍ക്കാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍.
ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഇടയ്ക്ക് ഗ്യാസ് വന്നു പണികിട്ടുന്നവരാണ് നമ്മള്‍. ഈ സമയത്ത് മരുന്ന് കഴിക്കാനൊന്നും കഴിഞ്ഞെന്നു വരില്ല. ഈ സമയത്താണ് നമ്മുക്ക് പഴക്കാര്‍ കണ്ടു പിടിച്ച ഒറ്റമൂലികള്‍ ഗുണം ചെയ്യുക. ഗ്യാസ് പ്രശ്‌നം തീര്‍ക്കാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍.
1. അയമോദകം കുറച്ചു ചവച്ചരച്ചു കഴിക്കുക. അയമോദകം പൊടിച്ചതു ചെറിയ ചൂടുള്ള വെള്ളത്തില്‍ കലക്കി കുടിക്കുന്നതും ഗ്യാസ് പ്രശ്‌നം തീര്‍ക്കാന്‍ സഹായിക്കും.
2. ചെറിയ കഷ്ണം ഇഞ്ചിയും കുറച്ചു കല്ലുപ്പും ചേര്‍ത്ത് നന്നായി അരച്ച് ചെറിയ ഉരുളകളാക്കി വിഴുങ്ങുക.
3. ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിക്കുന്നതും നല്ലതാണ്.
4. വെളുത്തുള്ളി തൊലി കളയാതെ ചുട്ടെടുക്കുക. പിന്നെ തൊലി നീക്കി കഴിക്കുക.
5. വെളുത്തുള്ളി, കുറച്ച് ജീരകം, ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചതച്ചു കഴിക്കുന്നതും ഗ്യാസ് പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കും.
6. മോരില്‍ അയമോദകത്തിന്റെ പൊടി, മല്ലിയില, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് കുടിക്കുക.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment