കൃത്യ സമയത്ത് കഴിക്കേണ്ട രീതിയില്‍ മുട്ട കഴിച്ചാല്‍ ഗുണം ഏറെയാണ്.
ഭൂമിയില്‍ ഇന്നു ലഭിക്കുന്നതില്‍ ഏറ്റവും മികച്ച ഭക്ഷണം ഏതാണ്...? ഡോക്റ്റര്‍മാരടക്കം ആദ്യം പറയുന്ന പേര് മുട്ടയെന്നായിരിക്കും. ലോകത്തിന്റെ ഏതു ഭാഗത്തും കുറഞ്ഞ ചെലവില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് മുട്ട. ഏതു പ്രായക്കാര്‍ക്കും ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും മുട്ട കഴിക്കാം. തടി കുറയ്ക്കുന്നവരുടേയും ജമ്മില്‍ പോയി മസില് പെരുപ്പിക്കുന്നവരുടേയും പ്രിയപ്പെട്ട ഭക്ഷണമാണ് മുട്ട. എന്നാല്‍ കൃത്യ സമയത്ത് കഴിക്കേണ്ട രീതിയില്‍ മുട്ട കഴിച്ചാല്‍ ഗുണം ഏറെയാണ്.
ശരീരഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണം തന്നെയാണ് മുട്ട. എന്നാല്‍ ഏതു സമയത്ത് കഴിക്കണം എന്നുള്ളത് പ്രധാനമാണ്. പ്രഭാതഭക്ഷണമായി മുട്ടകഴിക്കുന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യം. രാവിലെ മുട്ട കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതു തടയും. പ്രോട്ടീന്‍ ഉള്ളടക്കം സംതൃപ്തി ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ഏറെ ഗുണങ്ങളുണ്ടെങ്കിലും മുട്ട കഴിക്കുന്നതില്‍ ഒരു നിയന്ത്രണം ആവശ്യമാണ്. ജിമ്മില്‍ പോകുന്നവര്‍ കഴിക്കുന്നതു പോലെ കുറെയൊന്നും സാധാരണ ഒരാള്‍ കഴിക്കേണ്ട. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തവര്‍ ആഴ്ചയില്‍ ഏഴ് മുട്ടകള്‍ വരെ കഴിക്കാം. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ഡോക്റ്ററുമായി സംസാരിച്ച ശേഷം കഴിക്കുക.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment