കേരളത്തിലെ ഉദരരോഗ സംബന്ധിയായ അര്‍ബുദത്തിന്റെ എണ്ണം കൂടി വരുന്നുണ്ടെന്നും, മലയാളികളുടെ മാറിയ ഭക്ഷണ രീതികള്‍ ഇതിന് കാരണമാകുന്നുവെന്നും വിദഗ്ധ ഡോക്റ്റര്‍മാര്‍
തിരുവനന്തപുരം: കേരളത്തിലെ ഉദരരോഗ സംബന്ധിയായ അര്‍ബുദത്തിന്റെ എണ്ണം കൂടി വരുന്നുണ്ടെന്നും, മലയാളികളുടെ മാറിയ ഭക്ഷണ രീതികള്‍ ഇതിന് കാരണമാകുന്നുവെന്നും വിദഗ്ധ ഡോക്റ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. ഈഞ്ചക്കല്‍ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയിലെ അത്യാധുനിക സെന്റര്‍ ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ (സിഎംഇ) പരിപാടിയായ 'ജിഐ അപ്‌ഡേറ്റുകള്‍' എന്ന വിഷയങ്ങളില്‍ സംസാരിക്കുകയായിരുന്നു വിദഗ്ധ ഡോക്റ്റര്‍മാര്‍. അമിതമായ മദ്യപാനവും പുകവലിയും കൂടുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നതായും അവര്‍ ആശങ്കകള്‍ പങ്ക് വെച്ചു.
എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച പുതിയ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിന്റെ ഉദ്ഘാടനം പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ നിര്‍വഹിച്ചു. വര്‍ധിച്ചു വരുന്ന ഉദരരോഗങ്ങളെ ചെറുക്കുന്നതിന് കേരളീയര്‍ ആരോഗ്യകരമായ ജീവിതശൈലികളും ശ്രദ്ധാപൂര്‍വ്വമായ ഭക്ഷണശീലങ്ങളും സ്വീകരിക്കേണമെന്ന് പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു. പുതുതായി ആരംഭിച്ച സെന്റര്‍ ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സസില്‍, എന്‍ഡോസ്‌കോപ്പിക് സബ്മ്യൂക്കോസല്‍ റീസെക്ഷന്‍ (ഇഎസ്ആര്‍), എന്‍ഡോസ്‌കോപ്പിക് മ്യൂക്കോസല്‍ ഡിസെക്ഷന്‍ (ഇഎംഡി) എന്നിവയുള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പരമ്പരാഗത ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ തന്നെ അര്‍ബുദ രോഗത്തെ ചികില്‍സിക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളാണ് സെന്ററിന്റെ പ്രത്യേകത.
ഫാറ്റി ലിവര്‍ രോഗം, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ക്യാന്‍സറുകളുടെ പ്രാരംഭ കണ്ടെത്തലും ചികിത്സയും, നൂതന എന്‍ഡോസ്‌കോപ്പിക് നടപടിക്രമങ്ങള്‍, ഗ്യാസ്‌ട്രോ എന്‍ട്രോളജിയില്‍ കൃത്രിമബുദ്ധിയുടെ വര്‍ദ്ധിച്ചുവരുന്ന പങ്ക് തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. ഡോ. ഫിലിപ്പ് ഉമ്മന്‍, ഡോ. വിജയ് നാരായണന്‍, ഡോ. പ്രശാന്ത്, ഡോ. ജയകുമാര്‍ ഡി, ഡോ. തരുണ്‍ ടോം ഉമ്മന്‍, ഡോ. ചന്ദ്രമോഹന്‍ കെ, ഡോ. ശ്രീജയ എസ്, ഡോ. ഹരിഗോവിന്ദ്, ഡോ. റോബി ദാസ്, ഡോ. ജിജോ വര്‍ഗീസ്, ഡോ. റിസ്വാന്‍ അഹമ്മദ്, ഡോ. കെ സുജേഷ് അഹമ്മദ്, ഡോ. റിസ്വാന്‍ അഹമ്മദ്, ഡോ. ഡോ.അനൂപ്, ഡോ. നിബിന്‍ നഹാസ്, ഡോ. രാജേഷ് എസ്, ഡോ. ബോബന്‍ തോമസ്, ഡോ. ജിനീഷ്, ഡോ. അജയ് ശശിധരന്‍, ഡോ. നടാഷ കൃഷ്ണ, ഡോ. അഖില്‍ ബേബി, ഡോ. അജിത് തരകന്‍ എന്നിവര്‍ സെമിനാറില്‍ വിവിധ പേപ്പറുകള്‍ അവതരിപ്പിച്ചു. ഉദരരോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും പ്രാപ്യമായ ചികിത്സ സൗകര്യം ഒരുക്കുന്നതില്‍ എസ് പി മെഡിഫോര്‍ട്ട് പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്പി അശോകനും ജോയിന്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്പി സുബ്രഹ്മണ്യനും പറഞ്ഞു.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment