ഏറെ ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് പേരയ്ക്ക. വിവിധയിനത്തിലുള്ള പേരയ്ക്ക നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കും. പേരയ്ക്ക വെറും വയറ്റില്‍ കഴിച്ചാല്‍ ഗുണങ്ങള്‍ നിരവധിയാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
1.ദഹനത്തിന് ഏറെ നല്ലതാണ് പേരയ്ക്ക. ധാരാളം ഫൈബര്‍ അടങ്ങിയ പഴമാണിത്. കുടലിന്റെ ആരോഗ്യത്തിനുമിതു നല്ലതാണ്.
2. രക്തത്തിലെ പഞ്ചസാരയുടേയും കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കാന്‍ നല്ലതാണ് പേരയ്ക്ക. വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് ഫാസ്റ്റിംഗ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
3. പേരയ്ക്ക കഴിക്കുന്നത് കൊളസ്‌ട്രോളിലും െ്രെടഗ്ലിസറൈഡുകളിലും ഗണ്യമായ കുറവുണ്ടാക്കും. രക്ത സമര്‍ദം കുറയ്ക്കാനിതു സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
4. വിറ്റാമിന്‍ സി, ലൈക്കോപീന്‍, ഫ്‌ളേവനോയിഡുകള്‍ തുടങ്ങിയവ ധാരാളമുണ്ട് പേരയ്ക്കയില്‍. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
5. ചര്‍മ്മം നന്നാക്കാനും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും.
6. നാരുകള്‍ ധാരാളമുള്ളതിനാല്‍ വയര്‍ നിറഞ്ഞ അവസ്ഥയുണ്ടാക്കും പേരയ്ക്ക. ഇതിനാല്‍ കുറച്ചു ഭക്ഷണം മാത്രമേ പിന്നീട് കഴിക്കൂ. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും രാവിലെ കുറച്ചു പേരയ്ക്ക കഴിക്കണം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment