അതിരുകളില്ലാത്ത ഹൃദയ സ്‌നേഹം; ബീഹാര്‍ സ്വദേശിയുടെ ഹൃദയം സ്വീകരിച്ച് മുഹമ്മദ്

കോഴിക്കോട് താമസിക്കുന്ന ബീഹാര്‍ സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസുകാരന്റെ ഹൃദയം വയനാട് ജില്ലയിലെ മേപ്പാടി സ്വദേശി 49 വയസുകാരന്‍ മുഹമ്മദ് അലിയിലാണ് മാറ്റിവെച്ചത്.

By Harithakeralam
2025-03-28

അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് വീണ്ടും മറ്റൊരു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോഴിക്കോട് താമസിക്കുന്ന ബീഹാര്‍ സ്വദേശി ആയുഷ് ആദിത്യ  എന്ന 19 വയസുകാരന്റെ ഹൃദയം വയനാട്  ജില്ലയിലെ മേപ്പാടി സ്വദേശി 49 വയസുകാരന്‍ മുഹമ്മദ് അലിയിലാണ് മാറ്റിവെച്ചത്.

കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ചീഫ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. വിനന്ദകുമാറിന്റെ നേതൃത്വത്തിലാണു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് .

വയനാട് സ്വദേശി മുഹമ്മദ് അലിക്ക് 6 മാസം മുന്നേ ഹൃദയാഘാതം സംഭവിക്കുകയും അത് വഴി ഹൃദയത്തിന്റെ പമ്പിങ് നന്നായി കുറഞ്ഞു നിരന്തരം ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്ത് വരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നത്.

നന്ദകുമാര്‍ ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാരിന്റെ മൃതസഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തിയാണ്  റോഡപകടത്തിലൂടെ ഗരുതരമായി പരിക്കേറ്റ് ബ്രെയിന്‍ ഡെത്ത് സംഭവിച്ച  ആയുഷ് ആദിത്യ  എന്ന 19 വയസുകാരന്റെ ഹൃദയം  മുഹമ്മദ് അലിയില്‍ മാറ്റിവെക്കപ്പെട്ടത്.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs