ന്യൂതന ചികിത്സാ രീതികള്‍ ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദവുമായി എത്തിക്കാന്‍ ആവശ്യമായ കാര്യങ്ങളെ കുറിച്ച് ചടങ്ങില്‍ വിശദമായി ചര്‍ച്ച ചെയ്തു.
കോഴിക്കോട്: ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരുടെ കോണ്‍ക്ലേവ് 'ഇംപള്‍സ് -2024' സമാപിച്ചു. 13ഓളം വിഷയങ്ങളിലായി വ്യത്യസ്ഥ പ്രബന്ധങ്ങളില്‍ മലബാറിലെ വിവിധ ആശുപത്രികളിലെ ഇരുനൂറോളം ഡോക്റ്റര്‍മാര്‍ പങ്കെടുത്തു.
ആസ്റ്റര്‍ മിംസ് അക്കാദമിക് വിഭാഗം മേധാവി ഡോ. പികെ ശശിധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ന്യൂതന ചികിത്സാ രീതികള്‍ ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദവുമായി എത്തിക്കാന്‍ ആവശ്യമായ കാര്യങ്ങളെ കുറിച്ച് ചടങ്ങില്‍ വിശദമായി ചര്‍ച്ച ചെയ്തു.
കോണ്‍ക്ലേവിനോട് അനുബന്ധിച്ച് പിജി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ.ആന്റണി ജേസണ്‍ & ഡോ.സിദ്ധാര്‍ത്ഥ് ടീം ഒന്നാം സ്ഥാനവും, തൃശ്ശൂര്‍ അമല ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ.അലോക് മോഹന്‍ & ഡോ.സ്റ്റീഫന്‍ ടീം രണ്ടാം സ്ഥാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ.അലക്‌സ് തോമസ് & ഡോ. അധിനാഥ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങിന് ഡോ. പി എം ഹംസ, ഡോ.രമേശ് ഭാസി, കോഴിക്കോട് മിംസ് ആശുപത്രി സിഒഒ ലുഖ്മാന്‍ പൊന്മാടത്ത്, ഡോ. ദീപിന്‍ കുമാര്‍ പി യു, ഡോ. രഞ്ജിമ സി എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment