ആഹാരവും കുടിവെള്ളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതല്‍ കണ്ടു കണ്ടു വരുന്നത്.
കേരളത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പ്രശ്‌നം. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പി ത്തം ). ആഹാരവും കുടിവെള്ളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതല്‍ കണ്ടു വരുന്നത്.
രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 15 മുതല്‍ 60 ദിവസം വരെയെടുക്കും . ശരീരവേദനയോടു കൂടിയ പനി , തലവേദന, ക്ഷീണം , ഓക്കാനം , ഛര്‍ദി തുടങ്ങിയവയാണ് തുടക്കത്തിലെ ലക്ഷണങ്ങള്‍. പിന്നീട് കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മൂത്രത്തിനും മഞ്ഞനിറം പ്രത്യക്ഷപ്പെടും. രോഗം വേഗം തിരിച്ചറിഞ്ഞു ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. ഇതിനൊപ്പം വീടും പരിസരവും വൃത്തിയാക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ സ്വയം ചികിത്സ ഒഴിവാക്കണം.
1.ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, യാത്രകള്‍ എന്നീ സമയങ്ങളില്‍ കഴിവതും നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. കഴിവതും കുടിവെള്ളം വീട്ടില്‍ നിന്നു തന്നെ കൈയില്‍ കരുതുക.
2. ആഹാരം കഴിക്കുന്നതിന് മുമ്പും മല വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴു കണം. മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം ചെയ്യണം. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കണം.
3. നഖം വൃത്തിയായി വെട്ടി സൂക്ഷിക്കണം. കുട്ടികളുടെ നഖം പ്രത്യേകം ശ്രദ്ധിക്കണം.
4. വീട്ടുപരിസരത്ത് ചപ്പു ചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കണം. ഭക്ഷണ അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞു വീടിന് സമീപം കിടക്കാതെ നശിപ്പിക്കണം.
5. ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ചു സൂക്ഷിക്കണം. പഴകിയ ആഹാരം കഴിക്കരുത് പഴവര്‍ഗങ്ങളും പച്ചക്കറി കളും നന്നായി കഴുകി ഉപയോഗിക്കണം.
6. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യണം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment