മുതിര്‍ന്നവര്‍ക്ക് രണ്ടു മണിക്കൂറോളവും കുട്ടികള്‍ക്ക് നാലു മണിക്കൂറോളവും നേരമാണ് രാത്രിയിലെ ഉറക്കം നഷ്ടമാകുന്നത്. പ്രതിരോധ ശേഷി കുറയുവാനും രോഗ സാധ്യതകള്‍ വര്‍ധിക്കാനും ഇതു കാരണമാകുന്നു.
കൊച്ചി: കൊതുകുകള്‍ രാത്രിയിലെ ഉറക്കം കെടുത്തുന്നതായി ദക്ഷിണേന്ത്യയിലെ വിവിധ പ്രായങ്ങളിലുള്ളവരിലെ 53 ശതമാനത്തോളം പേര്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവര്‍ക്ക് രണ്ടു മണിക്കൂറോളവും കുട്ടികള്‍ക്ക് നാലു മണിക്കൂറോളവും നേരമാണ് രാത്രിയിലെ ഉറക്കം നഷ്ടമാകുന്നത്. പ്രതിരോധ ശേഷി കുറയുവാനും രോഗ സാധ്യതകള്‍ വര്‍ധിക്കാനും ഇതു കാരണമാകുന്നു. വടക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിലുള്ള 87 ശതമാനം പേര്‍ക്കും ഇതേ അഭിപ്രായമാണ്.
ഉറക്കത്തിലെ ഈ ശല്യം, പ്രത്യേകിച്ച് കുട്ടികളിലും, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായാണ് ദക്ഷിണേന്ത്യയിലെ 86 ശതമാനം പേരും വിശ്വസിക്കുന്നത്. ഏപ്രില്‍ 25ലെ ലോക മലേറിയ ദിനത്തിനു മുന്നോടിയായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ ബ്രാന്‍ഡ് ആയ ഗുഡ്‌നൈറ്റ് നടത്തിയ സര്‍വ്വേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കൊതുക്, എണ്ണമില്ലാത്ത ഭീഷണികള്‍ എന്ന പേരില്‍ ദേശവ്യാപകമായ സര്‍വ്വേയാണ് ഗുഡ്‌നൈറ്റ് വിപണി ഗവേഷണ സ്ഥാപനമായ യുഗോവ് വഴി നടത്തിയത്.
ഉറക്കത്തിന്റെ കാര്യത്തിലുണ്ടാകുന്ന ഈ ബുദ്ധിമുട്ടുകള്‍ ഇന്ത്യയിലെ വീടുകളില്‍ വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗ പ്രതിരോധ ശേഷി കുറയല്‍, സ്‌ട്രെസ് വര്‍ധിക്കല്‍, രോഗബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കല്‍ തുടങ്ങിയ നിരവധി ഗൗരവമായ പ്രശ്‌നങ്ങളിലേക്ക് ഇതു വഴിവെക്കുന്നുമുണ്ട്. ഇന്ത്യയിലെ കൊതുകു പ്രശ്‌നം സംബന്ധിച്ച അവബോധം ഉയര്‍ത്തിക്കാട്ടുകയാണ് തങ്ങള്‍ ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അശ്വിന്‍ മൂര്‍ത്തി പറഞ്ഞു. ഇന്ത്യയില്‍ 40 ദശലക്ഷത്തിലേറെ ജനങ്ങളാണ് കൊതുകുജന്യ രോഗങ്ങള്‍ ബാധിച്ചവരായുള്ളത്. സാമ്പത്തിക രംഗത്തും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment