ഇപ്പോള്‍ ഏതാനും ദിവമായി മഴയൊന്ന് കുറഞ്ഞിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞാല്‍ വീണ്ടും അടുക്കളത്തോട്ടങ്ങള്‍ സജീവമാക്കാം. ചുരുങ്ങിയ ചെലവില്‍ ഗ്രോബാഗില്‍ നടീല്‍ മിശ്രിതം നിറച്ച് അടുക്കളത്തോട്ടമൊരുക്കാനുള്ള മാര്‍ഗങ്ങളാണ് ഹരിത കേരളം ന്യൂസ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്.
കാലം തെറ്റി പെയ്യുന്ന കനത്ത മഴ കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ താളം തെറ്റിച്ചിരിക്കുകയാണ്. പലയിടത്തും പച്ചക്കറിക്കൃഷിയും നാണ്യവിളകളുമെല്ലാം മഴയില്‍ ഒലിച്ചു പോയിരിക്കുന്നു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ക്ക് വേണ്ടി നാം തയാറാക്കുന്ന അടുക്കളത്തോട്ടത്തിന്റെ കാര്യവും ഇതുതന്നെയാണ്. മഴയില്‍ മിക്കവാറും പേരുടെ അടുക്കളത്തോട്ടവും ടെറസ് കൃഷിയുമെല്ലാം നശിച്ചിരിക്കും, ഇല്ലെങ്കില്‍ തത്ക്കാലം നിര്‍ത്തിവച്ച അവസ്ഥയിലുമായിരിക്കും. ഇപ്പോള്‍ ഏതാനും ദിവമായി മഴയൊന്ന് കുറഞ്ഞിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞാല്‍ വീണ്ടും അടുക്കളത്തോട്ടങ്ങള്‍ സജീവമാക്കാം. ചുരുങ്ങിയ ചെലവില്‍ ഗ്രോബാഗില്‍ നടീല്‍ മിശ്രിതം നിറച്ച് അടുക്കളത്തോട്ടമൊരുക്കാനുള്ള മാര്‍ഗങ്ങളാണ് ഹരിത കേരളം ന്യൂസ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്.
നമുക്ക് അത്യാവശ്യം വേണ്ട പയര്‍, പച്ചമുളക്, വെണ്ട, വഴുതന, ചീര, കാന്താരിമുളക്, ഇഞ്ചി തുടങ്ങിയവ പ്രാധാന്യം അനുസരിച്ച് ഗ്രോബാഗുകളുടെ എണ്ണം നിജപ്പെടുത്തണം. താഴെ പറയുന്ന നടീല്‍ മിശ്രിതം കൊണ്ട് ഇരുപത് ഗ്രോബാഗുകള്‍ നിറയ്ക്കാം.
തയാറാക്കാന്‍ ആവശ്യമുള്ളവ
1) 6 കൊട്ട മേല്‍ മണ്ണ്
2) 1 ചാക്ക് ചകിരി ചോറ്
3) 5 കൊട്ട ചാണക പൊടി
4) 3 കിലോ ജൈവ വളം (എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമടങ്ങിയത് )
5) 500 ഗ്രാം ട്രെക്കോടെര്‍മ്മ (വേര് ചീയല്‍, ഫംഗസ് രോഗം തുടങ്ങിയവ ഒഴിവാക്കാന്‍)
തയാറാക്കുന്ന വിധം
ഇവയെല്ലാം കൂട്ടി കലര്‍ത്തി ഒരു ദിവസം തണലത്ത് വയ്ക്കുക. തുടര്‍ന്ന് ഗ്രോബാഗിന്റെ എഴുപത് ശതമാനം നിറച്ച് തൈകള്‍ നടാം. വിത്താണ് നടുന്നതെങ്കില്‍ വിത്തിന്റെ വലുപ്പത്തിലേ വിത്ത് താഴാന്‍ പാടുള്ളു (വിത്ത് വിത്തോളം). തൈയ്യാണെങ്കില്‍ വേരിന്റെ മുകളില്‍ മണ്ണ് വരത്തക്ക വിധത്തില്‍ നടേണ്ടതാണ്. ഒരാഴ്ച്ച കൊണ്ട് പുതിയ വേരുകള്‍ വന്ന് തുടങ്ങും. 20 ദിവസം കൂടുമ്പോള്‍ ജൈവ വളങ്ങള്‍ ചേര്‍ത്താല്‍ എഴുപത് എണ്‍പത് ദിവസങ്ങള്‍കൊണ്ട് ഫലം ലഭിച്ചു തുടങ്ങും.
മേല്‍പ്പറഞ്ഞ എണ്ണം ഗ്രോബാഗുകളില്‍ നടീല്‍ മിശ്രിതം നിറച്ച് പച്ചക്കറി തൈകള്‍ നട്ട് വിളവ് എടുക്കുന്നവ വരെ ഉളള ചിലവ് ഏകദേശം മൂവായിരം രൂപയില്‍ കൂടില്ല. കൂടാതെ യാതൊരു രാസവളമോ കീടനാശിനിയോ പ്രയോഗിക്കാത്ത നല്ല പച്ചക്കറികള്‍ കഴിച്ച് ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള് കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്കിയാല് മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment