അച്ചടക്കത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോവുകയാണ് ഇതില്‍ പ്രധാനം.
കരള്‍ കരുത്തോടെ ഇരിക്കേണ്ടതു നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്. കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ സൗകര്യവും ഏറെ കുറവാണ് നമ്മുടെ നാട്ടില്‍, സ്വകാര്യആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരും. ഇതിനാല്‍ കരളിന് കുഴപ്പമൊന്നും വരാതെ സംരക്ഷിക്കുകയാണ് ഉചിതം.
അച്ചടക്കത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോവുകയാണ് ഇതില്‍ പ്രധാനം. കൃത്യമായ സമയത്ത് മിതമായ രീതിയില്‍ ഭക്ഷണം കഴിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. വലപ്പോഴും മാത്രമാക്കുക മദ്യപാനം. രാത്രിയില്‍ കഴിവതും നേരത്തെ ഭക്ഷണം കഴിക്കുക.
കൊഴുപ്പുള്ള കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നതു കരളിന് നല്ലതാണ്. നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ ലഭിക്കുന്ന മത്തി, അയല പോലുള്ളവയില്‍ ഒമേഗ 3 ഫാറ്റി ആഡിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതു കരളിലെ കൊഴുപ്പിന്റെ കുറയ്ക്കും കരള്‍ എന്‍സൈമിന്റെ അളവ് മെച്ചപ്പെടുത്തും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ മത്സ്യങ്ങള്‍ കഴിക്കുക. കറിവച്ച് വറ്റിച്ചു കഴിക്കുന്നതാണ് നല്ലത്.
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പഴമാണിത്, ആന്റിഓക്‌സിഡന്റുകളും ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഫൈബറും ധാരാളമുണ്ട് മാതളത്തില്‍. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നു കരളിനെ സംരക്ഷിക്കാന്‍ മാതളം കഴിക്കുന്നതു സഹായിക്കും.
ഒലിവ് ഓയിലില്‍ പാചകം ചെയ്യുന്നതാണ് കരളിന് ഏറെ നല്ലത്. കൊഴുപ്പിന്റെ അളവ്, കരള്‍ എന്‍സൈമുകള്‍, ആന്ത്രോപോമെട്രിക് അളവുകള്‍ എന്നിവ മെച്ചപ്പെടുത്താന്‍ ഒലിവ് ഓയില്‍ നല്ലതാണ്. ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ദിവസവും ഉപയോഗിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ആവിയില്‍ വേവിച്ചോ തിളപ്പിച്ചോ അല്ലെങ്കില്‍ സലാഡുകളില്‍ ചേര്‍ത്തോ ബീറ്റ്‌റൂട്ട് കഴിക്കുന്നത് കരളിന് ഗുണം ചെയ്യും. ബീറ്റ്‌റൂട്ടിലുള്ള ചില തരം ഫൈറ്റോ ന്യൂട്രിയന്റുകള്‍, കരളിനെ വിഷവിമുക്തമാക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment