ടെറസിലെ കൃഷിയില്‍ ഒരുവശത്ത് വേലി പോലെ പന്തല്‍ നാട്ടി വള്ളികള്‍ കയറ്റി വിടാം. പന്തലിനു മുകളില്‍ എത്തിയാല്‍ തലപ്പ് നുള്ളി കൂടുതല്‍ ശിഖരങ്ങള്‍ വരുത്തണം.
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും വേനലാണ് പയര്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യം. ഏറെ ഗുണങ്ങള്‍ നിറഞ്ഞ പയര്‍ കുറച്ചെങ്കിലും നമ്മുടെ അടുക്കളത്തോട്ടത്തില്‍ ആവശ്യമാണ്. വിത്ത് നേരിട്ട് തടത്തിലോ നടീല്‍ മിശ്രിതം നിറച്ച ഗ്രോബാഗിലോ പാകി പയര്‍ കൃഷി ചെയ്യാം. നടുന്നതിനു മുമ്പ് വിത്തുകള്‍ സ്യൂഡോമൊണാസ് കള്‍ചറില്‍ പുരട്ടുക. വിത്തിടുന്നതിനു മുമ്പ് ജീവാണുവളമായ 'വാം കള്‍ചര്‍' ഒരു നുള്ള് മണ്ണില്‍ ചേര്‍ക്കുന്നതു നല്ലതാണ്. മണ്ണില്‍ നല്ല ഈര്‍പ്പം വേണം വിത്തിടുമ്പോള്‍. ആദ്യ രണ്ടാഴ്ച തണല്‍ ക്രമീകരണവും അനിവാര്യം. ടെറസിലെ കൃഷിയില്‍ ഒരുവശത്ത് വേലി പോലെ പന്തല്‍ നാട്ടി വള്ളികള്‍ കയറ്റി വിടാം. പന്തലിനു മുകളില്‍ എത്തിയാല്‍ തലപ്പ് നുള്ളി കൂടുതല്‍ ശിഖരങ്ങള്‍ വരുത്തണം. ഇലകളുടെ വളര്‍ച്ച കൂടുതലാണെങ്കില്‍ താഴത്തെ കുറച്ച് ഇലകള്‍ നുള്ളിക്കളയാം. ഇളം തണ്ടുകളും ഇലകളും ഉപയോഗിച്ച് സ്വാദിഷ്ടമായ കറികളും ഉണ്ടാക്കാം.
കീട നിയന്ത്രണം
1. പയറിനു കുമിള്‍രോഗങ്ങളും പുഴുക്കളുടെ ആക്രമണവും തടയാന്‍ കഞ്ഞിവെള്ളത്തില്‍ ചാരം ചേര്‍ത്തു തളിക്കണം.
2. പയറിലെ ചിത്രകീടത്തെ നിയന്ത്രിക്കാന്‍ ഒരു ലീറ്റര്‍ കരിങ്ങോട്ടയെണ്ണയില്‍ 50 ഗ്രാം സോപ്പ് ചേര്‍ത്തു പതപ്പിച്ച ലായനി എട്ടിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് ചെടികള്‍ക്കു തളിക്കുക.
3. കടചീയലിനു ചാണകത്തിന്റെ തെളിവെള്ളം കടയ്ക്കല്‍ ഒഴിക്കുന്നതു നന്ന്.
4. മുഞ്ഞയ്‌ക്കെതിരേ രാവിലെ ചാരം തൂവുന്നതു ഫലപ്രദം.
5. കഞ്ഞിവെള്ളം തളിച്ചു പയറിന്റെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നശിപ്പിക്കാം.
6. അമരപയറിന്റെ തടത്തില്‍ പഴയ കഞ്ഞിവെള്ളം നിറച്ചു നിര്‍ത്തുന്നതു നന്നായി പൂക്കുന്നതിനും കായ്ക്കു ന്നതിനും സഹായിക്കും.
7. പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പുചാരം 100 ചുവടിന് 25 കിലോ എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂപൊഴിച്ചില്‍ നിയന്ത്രിക്കാം.
8. പയറിലെ പൂവിലുണ്ടാകുന്ന പുഴുവിനെ തുരത്താന്‍ 20 ഗ്രാം കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കാം.
9. നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ അകറ്റാന്‍ 250 ഗ്രാം കൂവളത്തില ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുത്തശേഷം അതിലേക്ക് 250 മില്ലി പുതിയ ഗോമൂത്രം ചേര്‍ത്തു 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു പയറില്‍ തളിക്കുക.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള് കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്കിയാല് മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment