കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ധനവും അറവ് ഉപ ഉത്പ്പന്നങ്ങളായ എല്ല്, തുകല്‍, നെയ്യ്് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് മാംസ വില വര്‍ധിപ്പിക്കാന്‍ കാരണം
കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ മാംസ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍. ഓള്‍കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മെയ് 15 മുതല്‍ വില വര്‍ദ്ധനവ് നടപ്പാക്കാനാണ് തീരുമാനം. കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ചേര്‍ന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറല്‍ബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിന്‍ കോയ ഉദ്ഘാടനം ചെയ്തു.
കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ധനവും അറവ് ഉപ ഉത്പ്പന്നങ്ങളായ എല്ല്. തുകല്‍, നെയ്യ്് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് മാംസ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. എകെഎംഎംഎ സംസ്ഥാന പ്രസിഡന്റ് ടി.കെ.സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. എ. അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും അഷ്റഫ് കടലുണ്ടി നന്ദിയും പറഞ്ഞു.
കോതിയില്‍ നാശോന്മുഖമായി കിടക്കുന്ന അറവുശാല പൊളിച്ചു മാറ്റി ആധുനിക സംവിധാനങ്ങളോടെയുള്ള അറവുശാല പണിതു തരാമെന്ന വാദ്ഗാനം കോഴിക്കോട് കോര്‍പ്പറേഷന്‍ അധികാരികള്‍ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിഷയം അധികാരികളുടെ മുന്നില്‍ വീണ്ടും ഉന്നയിക്കാനും നിഷേധാത്മക നിലപാട് തുടരുന്ന പക്ഷം സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.
കോഴിക്കോട്: കോഴിക്കോട് പുതുതായി ആരംഭിക്കുവാന്‍ പോകുന്ന ദി ഗ്രാന്‍ഡ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഷോറൂമിന്റെ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് സ്വപ്നനഗരിയില്‍ ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ്…
കോഴിക്കോട് : രാജ്യത്തെ മുന്‍നിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെയും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയില്‍…
ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 518483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32 ശതമാനം വര്‍ദ്ധനവോടെ 283647.47 കോടി രൂപയായി. വായ്പാ…
കോഴിക്കോട് : കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫഌറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും കാപ്്‌ക്കോണ്‍ ഗ്രൂപ്പിന്റെ പന്തീരാങ്കാവിലെ പുതിയ സമുച്ചയമായ കാപ്‌കോണ്‍ സിറ്റിയില്‍…
കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന പ്രഥമയോഗത്തില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കോഴിക്കോട്: അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…
© All rights reserved | Powered by Otwo Designs
Leave a comment