പാരമ്പര്യേതര ഊര്‍ജ്ജസ്രോതസുകള്‍ ഉപയോഗിച്ചുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തണം: കൃഷിമന്ത്രി പി.പ്രസാദ്

സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി കാര്‍ഷിക മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്.

By Harithakeralam
2023-07-25

തിരുവനന്തപുരം: സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി കാര്‍ഷിക മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍  കൃഷിയിടാധിഷ്ഠിത  ആസൂത്രണ പദ്ധതിയിലൂടെ കൃഷിവകുപ്പ് നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ കാലാവസ്ഥ അതിജീവനശേഷിയും ഊര്‍ജ്ജ കാര്യക്ഷമതയും എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കാലാവസ്ഥ, ഊര്‍ജ്ജം, കൃഷി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, കൃഷിയിടത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ കൃഷിയുടെ വികാസത്തില്‍ പ്രാധാന്യമുണ്ടായിട്ടുള്ള ഘടകങ്ങളാണ്. പഴയ കാലങ്ങളിലെ കൃഷിരീതികള്‍ക്കും കാലാവസ്ഥയ്ക്കും അനുസൃതമായി കാര്‍ഷിക കലണ്ടറും കൃഷി പഴഞ്ചൊല്ലുകളും കേരളത്തില്‍ രൂപപ്പെട്ടു. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി കാര്‍ഷികോല്പപാദനത്തില്‍ കുറവ് വരുന്നതിന് കാരണമായിട്ടുണ്ട്. അതുപോലെ  യുദ്ധങ്ങള്‍ കാരണം വളങ്ങളും മറ്റ് ഉത്പാദന ഉപാധികളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തില്‍ കാര്‍ഷിക മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ മറികടക്കുവാന്‍ കര്‍ഷകരുടെയൊപ്പം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കൃഷിവകുപ്പ് നടത്തിവരുന്നു എന്ന് കൃഷിമന്ത്രി പറഞ്ഞു. പ്രദേശത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള കൃഷി രീതികളും പദ്ധതികളുമാണ് നമുക്കാവശ്യം. കൃഷിയുടെ ആസൂത്രണം കൃഷിയിടങ്ങളില്‍ വച്ച് നടത്തുന്ന തരത്തില്‍ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി കൃഷിവകുപ്പ് നടപ്പിലാക്കി. ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആരംഭിച്ചത് കേരളത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവിലെ കൃഷി രീതി സമ്പ്രദായത്തില്‍ വലിയ മാറ്റം കൊണ്ടുവന്ന് ഉല്‍പാദന വര്‍ദ്ധനവ് സാധ്യമാക്കണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഊര്‍ജ്ജവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായവില ലഭ്യമാകുന്നില്ല. പ്രിസിഷന്‍ ഫാമിംഗ് ഉള്‍പ്പെടെയുള്ള വിവിധ നവീന സാങ്കേതികവിദ്യകള്‍ കര്‍ഷകരിലേക്കെത്തിച്ച് ഉത്പാദന വര്‍ദ്ധനവിനൊപ്പം ഊര്‍ജ്ജ സംരക്ഷണം നടത്തുകയും ചെയ്യാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഭക്ഷണം ഉത്പാദിപ്പിക്കുന്ന കര്‍ഷകരും രാഷ്ട്ര സേവകരാണെന്ന്  മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയിലെ ഊര്‍ജ്ജ കാര്യക്ഷമതയെ കുറിച്ച് ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില്‍കുമാര്‍ എസ്, ഇ.എം.സി. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജോണ്‍സണ്‍ ഡാനിയേല്‍, അസര്‍ സ്റ്റേറ്റ് ക്ലൈമറ്റ് ആക്ഷന്‍ ഡയറക്ടര്‍ പ്രിയ പിള്ള എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കാലാവസ്ഥ പ്രതിരോധശേഷിയും ഊര്‍ജ്ജ കാര്യക്ഷമതയും  കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തില്‍ തണല്‍ സ്ഥാപക അംഗം ഉഷ ശൂലപാണി വിഷയാവതരണം നടത്തി. തുടര്‍ന്ന് ഈ വിഷയത്തിന് സഹായകരമാകുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള അവതരണവും ചര്‍ച്ചയും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നു. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, കാര്‍ഷിക മേഖലയിലെ എന്‍ജിനീയര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാലയിലെയും കൃഷിവിജ്ഞാന കേന്ദ്രത്തിലെയും ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനം പ്രശംസനീയം: മന്ത്രി

കോഴിക്കോട്:  മലബാര്‍ മില്‍മയുടെ   അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും  2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍   ക്ഷീര വികസന വകുപ്പുമന്ത്രി…

By Harithakeralam
ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് ഏകദിന ശില്‍പശാല

കൊച്ചി: സ്‌പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…

By Harithakeralam
ജില്ലകള്‍ തോറും അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും: കൃഷി മന്ത്രി

കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ  അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…

By Harithakeralam
കേരളത്തില്‍ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണ

കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…

By Harithakeralam
കുളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഓരോ പ്രദേശത്തിന്റെയും ആവശ്യകത: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…

By Harithakeralam
കൃഷി സമൃദ്ധി, ഫ്രൂട്ട് സിറ്റി പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നേമം കൃഷി ഭവന്‍

 തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…

By Harithakeralam
കരളകം പാടശേഖരത്തില്‍ കൃഷി പുനരാരംഭിക്കാന്‍ രണ്ടുകോടിയുടെ സമഗ്ര പദ്ധതി

തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…

By Harithakeralam
എഫ്പിഒ മേള കോഴിക്കോട്ട് കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ അഗ്രിബിസിനസ്  സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ  പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല  സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs