കേരളത്തിലെ ഏറ്റവും വലിയ മൈജി ഫ്യൂച്ചര്‍ എപിക് ഷോറൂം 20 ന് പ്രവര്‍ത്തനമാരംഭിക്കുന്നു

തൊണ്ടയാട് ആരംഭിക്കുന്ന എപിക് ഷോറൂം സെപ്തംബര്‍ 20ന് കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും ചേര്‍ന്ന് കോഴിക്കോടിന് തുറന്നു നല്‍കും.

By Harithakeralam
2025-09-17

മികച്ച കളക്ഷനും ലൈവ് എക്‌സ്പീരിയന്‍സുമൊരുക്കി കേരളത്തിലെ ഏറ്റവും വലിയ എപിക് ഫ്യൂച്ചര്‍ ഷോറൂമുമായി മൈജി.  തൊണ്ടയാട് ആരംഭിക്കുന്ന എപിക് ഷോറൂം  സെപ്തംബര്‍ 20ന് കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും ചേര്‍ന്ന് കോഴിക്കോടിന് തുറന്നു നല്‍കും. സാധാരണ ഷോപിംഗില്‍നിന്ന് വ്യത്യസ്ഥമായി ഷോറൂമില്‍ ഓരോ ഉത്പന്നവും എക്‌സ്പീരിയന്‍സ് ചെയ്ത് ഷോപിംഗ് നടത്താന്‍ കഴിയുന്ന മറ്റൊരിടത്തുമില്ലാത്ത സൗകര്യമാണ് കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ടെക്‌നോളജിയുടെയും, ഗ്ലോബല്‍ ബ്രാന്റുകളുടെയും ഏറ്റവും വലിയ കളക്ഷനുകളുള്ള ഒരു അള്‍ട്ടിമേറ്റ് എക്‌സ്പീരിയന്‍സ് ഹബായിട്ടാണ് ഈ എപിക് ഷോറൂം എത്തുന്നത്. കോഴിക്കോട് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പുതുമകള്‍ക്കൊപ്പം ലോകോത്തര ഷോപ്പിങ് അനുഭവമാണ് എപിക് ഷോറൂം സമ്മാനിക്കുന്നത്.

ലോകത്തിലെ ഏറ്റവും പുതിയ ടെക്‌നോളജിയിലുള്ള പുതിയ ഉത്പന്നങ്ങള്‍ കുറഞ്ഞവിലയില്‍ ലഭ്യമാക്കുക എന്നതിനൊപ്പം പ്രീമിയം സര്‍വീസും വേള്‍ഡ് ക്ലാസ്സ് ആമ്പിയന്‍സുമാണ് മൈജി ഫ്യൂച്ചര്‍ എപിക് ഷോറൂം നല്‍കുന്നതെന്നും, എക്‌സ്ട്രാ ഓര്‍ഡിനറി അനുഭവം സമ്മാനിച്ചുകൊണ്ട് ഭാവിയില്‍ കേരളത്തിലെ മറ്റു ജില്ലകളിലേക്കും എപിക് ഷോറൂമുകളുമായി മൈജി എത്തുന്നതായിരിക്കുമെന്നും മൈജിയുടെ ചെയര്‍മാന്‍ എ. കെ ഷാജി പറഞ്ഞു.  പ്രൊഡക്ടുകളുടെ ലൈവ് എക്‌സ്പീരിയന്‍സ് സൗകര്യത്തിനൊപ്പം മോഡുലാര്‍ കിച്ചന്‍ ലൈവ് എക്‌സ്പീരിയന്‍സും ഇവിടെ കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നു. കൂടാതെ ഗെയിമിങ് ലാപ്‌ടോപ് പോലുള്ളവ കസ്റ്റമേഴ്‌സിന് ഗെയിമിങ് സ്‌റ്റേഷനില്‍ എക്‌സ്പീരിയന്‍സ് ചെയ്ത് പ്രൊഡക്ടുകള്‍ സ്വന്തമാക്കാവുന്നതാണ്. ഇത്തരത്തിലുള്ള ലൈവ് എക്‌സീപിരിയന്‍സ് എപിക് ഷോറൂമില്‍ മാത്രം ലഭിക്കുന്ന പ്രത്യേകതയാണ്.

ലോകോത്തര പ്രൊഡക്ടുകള്‍ ഏറ്റവും ആദ്യം കേരളത്തിന് സമ്മാനിക്കുന്ന മൈജിയുടെ 20-ാം വാര്‍ഷികത്തില്‍ 140-ാ മത്തെ ഷോറൂമാണ് ഈ എപിക് ഷോറൂമിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. 45000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ 12000 ചതുരശ്ര അടി പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നു. ദുബായ് പോലുള്ള വന്‍കിട നഗരങ്ങളിലെ നിലവാരത്തിലും മാതൃകയിലുമാണ്  ഷോറൂം ഒരുക്കിയിരിക്കുന്നത്. മാളുകളിലേതുപോലുള്ള ഷോപിങ് അനുഭവം ഇവിടെനിന്ന് കസ്റ്റമേഴ്‌സിന് ലഭിക്കുന്നു. ഈ വിശാല ഷോറൂമില്‍ രണ്ടു ഫ്‌ളോറുകളിലായി സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി, ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ആക്‌സസറീസ്, ഐ ടി & പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍, സെക്യൂരിറ്റി സിസ്റ്റംസ്, കസ്റ്റം മേഡ് കമ്പ്യൂട്ടറുകള്‍, ഹോം & ഓഫീസ് ഓട്ടോമേഷന്‍ സിസ്റ്റംസ്  തുടങ്ങിയവ  ലഭ്യമാകും.

3 ജി മൊബൈല്‍ വേള്‍ഡിനും മൈജിക്കും മൈജി ഫ്യൂച്ചറിനും തുടക്കം കുറിച്ചത് കോഴിക്കോട് നിന്നാണ്. അതിനാല്‍ തന്നെയാണ് ആദ്യത്തെ എപിക് ഷോറൂമും കോഴിക്കോട് തന്നെ ആരംഭിക്കുന്നത്. മൈജിയെ മൈജിയാക്കിയ കോഴിക്കോടിന് ഏറ്റവും വലിയ കളക്ഷനും പുതുമ നിറഞ്ഞ എക്‌സ്പീരിയന്‍സും ഒരുക്കി ഏറ്റവും വലിയ എപിക് ഷോറൂം സമ്മാനിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നുവെന്ന് മൈജി ചെയര്‍മാന്‍ എ.കെ. ഷാജി പറഞ്ഞു. വൈകാതെ തന്നെ കൊച്ചിയിലും തിരുവനന്തപുരത്തും എപിക് ഷോറൂമിന് തുടക്കം കുറിക്കുന്നതിനൊപ്പം കേരളത്തിലെ മറ്റ് ജില്ലകളിലേക്കും ഷോറൂം വ്യാപിപ്പിക്കും. ഇതിന് പുറമെ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലും എപിക് ഷോറൂമുകള്‍ ആരംഭിക്കാന്‍ മൈജി ലക്ഷ്യമിടുന്നു. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമാണ് മൈജി കേരളത്തിന് പുറത്ത് ആദ്യമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നത്.

2026ല്‍ 30 ഷോറൂമുകള്‍ക്ക് കൂടി മൈജി പുതിയതായി തുടക്കം കുറിക്കും. ഏറ്റവും ലേറ്റസ്റ്റ് ടെക്‌നോളജി ഏറ്റവും ആദ്യം ഏറ്റവും കുറഞ്ഞ വിലയില്‍ എല്ലാവരിലേക്കും  ലഭ്യമാക്കുക എന്നതാണ് മൈജി ലക്ഷ്യംവെക്കുന്നത്.  25 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് ഈ ഓണക്കാലത്ത് മൈജി ഒരുക്കിയത്. 45 ദിവസം കൊണ്ടു കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ അര്‍ഹരായവരുടെ കൈകളിലെത്തിക്കുന്നു എന്നത് മൈജിയുടെ മാത്രം പ്രത്യേകതയാണ്.  ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഇന്ത്യയിലെ തന്നെ സമ്പൂര്‍ണ സ്മാര്‍ട്ട്‌ഫോണ്‍ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് സൊലൂഷനായി മൈജി മാറിയിരിക്കുകയാണ്.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs