യാതൊരു ഗുണവുമില്ലാത്ത ന്യൂഡില്‍സ് കഴിക്കുന്നതു പോഷകാഹാരക്കുറവ്, ഉയര്‍ന്ന സോഡിയം, ദഹനപ്രശ്നങ്ങള്‍, ഭാരക്കൂടുതല്‍, ഹൃദ്രോഗ സാധ്യത എന്നിവയ്ക്ക് കാരണമാകും.
കുട്ടികള്‍ക്കും എന്തിന് മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ട ഭക്ഷണമാണ് ന്യൂഡില്‍സ്. ടിവിയിലും സമൂഹമാധ്യമങ്ങളിലും ന്യൂഡില്‍സ് കമ്പനികളുടെ പരസ്യങ്ങള്‍ സ്ഥിരമാണ്. കുട്ടികള്‍ ഇതെല്ലാം കണ്ടു ചെറുപ്പത്തിലേ ഈ ഭക്ഷണത്തിന് അടിമയാകും. യാതൊരു ഗുണവുമില്ലാത്ത ന്യൂഡില്‍സ് കഴിക്കുന്നതു പോഷകാഹാരക്കുറവ്, ഉയര്‍ന്ന സോഡിയം, ദഹനപ്രശ്നങ്ങള്‍, ഭാരക്കൂടുതല്‍, ഹൃദ്രോഗ സാധ്യത എന്നിവയ്ക്ക് കാരണമാകും.
1. ഉയര്‍ന്ന സോഡിയം അംശം ന്യൂഡില്സിലുണ്ട്. അമിതമായ സോഡിയം പതിവായി ശരീരത്തിലെത്തുന്നതു രക്തസമ്മര്‍ദ്ദം, ശരീരവീക്കം,ജലാംശം നഷ്ടപ്പെടല്‍ എന്നിവയ്ക്ക് കാരണമാകും.
2. മൈദ കൊണ്ടാണിതു തയാറാക്കുന്നത്, നാരുകള്‍ കുറവായതിനാല്‍ മലബന്ധം, വയര്‍ ഭാരമായി തോന്നുക, ദഹനക്കേട് എന്നിവ ഉണ്ടാകാം.
3. കലോറി കൂടുതലാണെങ്കിലും പോഷകങ്ങള്‍ കുറവായതിനാല്‍ സ്ഥിരമായി കഴിക്കുന്നത് അമിതഭാരത്തിന് ഇടയാക്കും.
4. ഉയര്‍ന്ന സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും.
5. രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഇന്‍സുലിന്‍ പ്രതികരണം, കൊളസ്ട്രോള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ന്യൂഡില്‍സ് പതിവായിക്കഴിക്കുന്നതു കാരണമാകും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment