എണ്ണയില്‍ പൊരിച്ചതും മസാല പുരട്ടിയതുമായ ഭക്ഷണങ്ങള്‍ പലപ്പോഴും നമുക്ക് കഴിക്കേണ്ടി വരും. കല്യാണങ്ങള്‍ പോലുള്ള പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അറിയാതെ കഴിച്ചു പോകും. എന്നാല്‍ ഈ ഭക്ഷണങ്ങള്‍ ഇടയ്‌ക്കൊക്കെ കഴിച്ചാലും ആരോഗ്യം സംരക്ഷിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.
1. കൊഴുപ്പും മസാലയും നിറഞ്ഞ ഭക്ഷണം കഴിച്ചാല്‍ കുറച്ചു സമയം നടക്കുന്നത് ഏറെ നല്ലതാണ്. സാവധാനം ഒരു അരമണിക്കൂര്‍ നടന്നാല്‍ ദഹനം സുഗമമായി നടക്കും.
2. ഉറക്കമാണ് മറ്റൊന്ന്, നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ നല്ലതാണ്. പാര്‍ട്ടിയും മറ്റും കഴിഞ്ഞാല്‍ അന്നു രാത്രി നല്ല പോലെ ഉറങ്ങുക. ഇത് ദഹനത്തെ സഹായിക്കും. ഗ്യാസ്, ബ്ലോട്ടിംഗ്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കും.
3. എണ്ണമയമുള്ള ഭക്ഷണം കഴിച്ച ശേഷം ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.
4. ഭക്ഷണത്തിനോടൊപ്പം ഇലക്കറികള്‍ ധാരാളം കഴിക്കുക. ഇതു ദഹനത്തെ സഹായിക്കും.
5. സലാഡുകളും പകുതി വേവിച്ച പച്ചക്കറികളും ഭക്ഷണത്തൊടൊപ്പം കഴിക്കുക.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment