വെള്ളായണി കാര്‍ഷിക കോളേജില്‍ ജൈവവള പരിശോധനയ്ക്കായി പുതിയ ലബോറട്ടറി

ജൈവവള ഗുണനിലവാര പരിശോധനാ റഫറല്‍ ലബോറട്ടറി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

By Harithakeralam

സര്‍ക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജ് മണ്ണ് ശാസ്ത്ര വിഭാഗത്തില്‍ സ്ഥാപിച്ച ജൈവവള ഗുണനിലവാര പരിശോധനാ റഫറല്‍ ലബോറട്ടറി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജൈവവള മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനും കര്‍ഷകരും ഗുണഭോക്താക്കളും വഞ്ചിതരാകാതിരിക്കാനും ഇത്തരം ലബോറട്ടറികളുടെ പ്രവര്‍ത്തനം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.  


ജൈവ കാര്‍ഷിക മിഷന്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ലബോറട്ടറികളുടെ സേവനം സാധരണക്കാര്‍ക്കും വ്യാപകമായി പ്രയോജനപ്പെടുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.കോളേജിലെ തേന്‍ ഗുണനിലവാര പരിശോധന കേന്ദ്രം, സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സര്‍വകലാശാലയുടെ മെച്ചപ്പെട്ട ഇടപെടലുകള്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ ഉണ്ടാകണമെന്നും, ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍വകലാശാല സ്വീകരിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ 'കേരളാഗ്രോ' ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ വിപണിയില്‍ എത്തിക്കുംമെന്നും മന്ത്രി പറഞ്ഞു.

ജൈവവളങ്ങള്‍ പരിശോധിച്ച് അവയുടെ ഗുണനിലവാരം, മായം കലര്‍ത്തല്‍ എന്നിവ കണ്ടെത്തുന്നതിനും മണ്ണ്, ജലസേചനത്തിനുള്ള വെള്ളം ഇവ പരിശോധിച്ച് പോഷകമൂലകങ്ങള്‍, മലിനീകരണ തോത് എന്നിവ നിര്‍ണയിക്കുന്നതിനുള്ള സംവിധാനങ്ങളും ലബോറട്ടറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കും ഉത്പാദകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലബോറട്ടറിയുടെ പ്രവര്‍ത്തനം പ്രയോജനകരമാകും. 2.79 കോടി രൂപ ചെലവഴിച്ചാണ് ലബോറട്ടറി സജ്ജീകരിച്ചത്.

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ധനസഹായത്തോടെ, 2.65 കോടി രൂപ ചെലവിലാണ് തേന്‍ഗുണനിലവാര പരിശോധന കേന്ദ്രം നിര്‍മിച്ചത്. തേനീച്ച കര്‍ഷകര്‍, സ്ഥാപനങ്ങള്‍, വ്യവസായ സംഘടനകള്‍ എന്നിവര്‍ക്ക് ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ച് തേനിന്റെ ഗുണനിലവാര പരിശോധന നടത്തി സാക്ഷ്യപ്പെടുത്തി നല്‍കും.

ഗവേഷണ വികസനത്തിനും ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുമായി ആരംഭിച്ച സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലബോറട്ടറിയ്ക്കായി, ദക്ഷിണമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്റ്റേഷന്‍ വൈസ് ഫണ്ടിംഗ്-സ്‌ട്രെങ്തനിംഗ് ഓഫ് റിസര്‍ച്ച് ഫണ്ടില്‍ നിന്നും 85 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മണ്ണ്, ജലം, സസ്യകലകള്‍, കോശങ്ങള്‍, സൂക്ഷ്മജീവികള്‍ എന്നിവ പരിശോധിച്ച് അപഗ്രഥനം നടത്തുന്നതിനായി ആര്‍.ടി-പിസിആര്‍, ഇന്‍വര്‍ട്ടഡ് മൈക്രോസ്‌കോപ്പ്, വാട്ടര്‍ ക്വാളിറ്റി അനലൈസര്‍, നാനോഡ്രോപ്പ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

വെള്ളായണി കാര്‍ഷിക കോളേജില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ചന്തു കൃഷ്ണ അധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ബി. അശോക് ഐ എ എസ് മുഖ്യപ്രഭാഷണവും പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും പ്രൊഫസറുമായ ബി. റാണി പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. വസുന്ധരന്‍, വാര്‍ഡ് മെമ്പര്‍ ശ്രീജിന്‍, പി പി എം സെല്‍ ഡയറക്ടര്‍ ബീന ലക്ഷ്മണ്‍, ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ നവനീത് വേണുഗോപാല്‍, കര്‍ഷക അവാര്‍ഡ് ജേതാവ് സുജിത് എസ് വി തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷിക കോളേജ് ഡീന്‍ ഡോ. റോയി സ്റ്റീഫന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. കെ.എന്‍ അനിത് നന്ദി രേഖപ്പെടുത്തി.

Leave a comment

മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനം പ്രശംസനീയം: മന്ത്രി

കോഴിക്കോട്:  മലബാര്‍ മില്‍മയുടെ   അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും  2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍   ക്ഷീര വികസന വകുപ്പുമന്ത്രി…

By Harithakeralam
ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് ഏകദിന ശില്‍പശാല

കൊച്ചി: സ്‌പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…

By Harithakeralam
ജില്ലകള്‍ തോറും അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും: കൃഷി മന്ത്രി

കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ  അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…

By Harithakeralam
കേരളത്തില്‍ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണ

കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…

By Harithakeralam
കുളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഓരോ പ്രദേശത്തിന്റെയും ആവശ്യകത: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…

By Harithakeralam
കൃഷി സമൃദ്ധി, ഫ്രൂട്ട് സിറ്റി പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നേമം കൃഷി ഭവന്‍

 തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…

By Harithakeralam
കരളകം പാടശേഖരത്തില്‍ കൃഷി പുനരാരംഭിക്കാന്‍ രണ്ടുകോടിയുടെ സമഗ്ര പദ്ധതി

തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…

By Harithakeralam
എഫ്പിഒ മേള കോഴിക്കോട്ട് കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ അഗ്രിബിസിനസ്  സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ  പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല  സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs