ദിവസവും മാംസാഹാരം കഴിച്ചാല്‍ പ്രശ്‌നങ്ങള്‍ നിരവധി

ഓക്‌സ്‌ഫോഡ് സര്‍വകലാശാല അഞ്ച് ലക്ഷത്തോളം പേരില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

By Harithakeralam

മാംസാഹാരത്തോടുള്ള പ്രിയം മനുഷ്യര്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണ്. എന്നാല്‍ ദിവസവും മാംസാഹാരം കഴിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാല അഞ്ച് ലക്ഷത്തോളം പേരില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.  ദിവസേന മാംസാഹാരങ്ങള്‍ കഴിക്കുന്നവരില്‍  ഹൃദ്രോഗം, പ്രമേഹം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.

1. ദഹനം പ്രശ്‌നം  

മാംസാഹാരങ്ങള്‍ ശീലമാക്കിയവരില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ സാധാരണമാണെന്ന് പഠനം പറയുന്നു. റെഡ് മീറ്റിലും സംസ്‌കരിച്ച മാംസത്തിലും പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കും, ഇത് ദഹനപ്രക്രിയ മെല്ലെയാക്കും. അതുമൂലം മലബന്ധം, അസിഡിറ്റി, വയറ് വീര്‍ക്കല്‍ തുടങ്ങിയവയ്ക്കും ക്രമേണ ഗൗരവകരമായ ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

2. കൊളസ്‌ട്രോളും ബിപിയും    

റെഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നത് രക്തധമനികള്‍ ചുരുങ്ങാനും ഹൈപ്പര്‍ടെന്‍ഷന്‍, അതിറോസ്‌ക്ലിറോസിസ്, സിഒപിഡി( Chronic Obstructive Pulmonary Disease), ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തില്‍ വ്യക്തമായത്. 

3. ആന്റിബയോട്ടിക്ക്

മൃഗങ്ങളില്‍ രോഗപ്രതിരോധത്തിനും വളര്‍ച്ചയ്ക്കുമായി അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മാംസം കഴിക്കുന്നതിലൂടെ ആന്റിബയോട്ടിക്കുകള്‍ ശരീരത്തിലെത്തും. ശരീരം  പിന്നീട് ആന്റിബയോട്ടിക് റെസിസ്റ്റന്‍സിന് കാരണമാകും.

4. ഹോര്‍മോണ്‍ വ്യതിയാനം

മാംസാഹാരങ്ങള്‍ സ്ഥിരമാക്കുന്നത് ഹോര്‍മോണ്‍ നിലയിലും വ്യതിയാനമുണ്ടാക്കും. പ്രത്യുത്പാദനം, മാനസികാവസ്ഥ, ചയാപചയ പ്രക്രിയ തുടങ്ങിയവയേയൊക്കെ ബാധിക്കും.

5. അമിതവണ്ണം  

സ്ഥിരമായി നോണ്‍ വെജ് കഴിക്കുന്നത് അമിതവണ്ണത്തിനും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. കലോറി ധാരാളം അടങ്ങിയ റെഡ് മീറ്റ് സ്ഥിരമാക്കുന്നത് വണ്ണം കൂടുതല്‍ വെക്കാനിടയാക്കും.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs