ഊരാളുങ്കല്‍ ശതാബ്ദി ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ലോഗോ മോഹന്‍ലാലും ബ്രോഷര്‍ പ്രകാശ് രാജും പ്രകാശനം ചെയ്തു

By Harithakeralam
2024-02-05

കൊച്ചി:  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ലോഗോ ചലച്ചിത്രതാരം മോഹന്‍ലാല്‍ സൊസൈറ്റി എംഡി എസ്. ഷാജുവിനു നല്‍കി പ്രകാശനം ചെയ്തു. യുഎല്‍ റിസേര്‍ച്ച് ഡയറക്റ്റര്‍ ഡോ. സന്ദേശ് , കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സിഒഒ ടി. യു. ശ്രീപ്രസാദ്, സെന്റിനറി സെലിബ്രേഷന്‍ കൊഓര്‍ഡിനേറ്റര്‍ കെ. രാഘവന്‍ എന്നിവര്‍ സംബന്ധിച്ചു. റിയാസ് കോമുവും കെ. കെ. മുരളീധരനും ചേര്‍ന്നാണു ലോഗോ രൂപകല്പന ചെയ്തത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷപരിപാടികളുടെ ബ്രോഷര്‍ പ്രശസ്ത തെന്നിന്‍ഡ്യന്‍ ചലച്ചിത്രതാരവും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് പ്രകാശനം ചെയ്തു. സൊസൈറ്റി വൈസ് ചെയര്‍മാന്‍ എം. എം. സുരേന്ദ്രന്‍ ഏറ്റുവാങ്ങി. യുഎല്‍സിസിഎസ് ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ടി. കെ. കിഷോര്‍ കുമാര്‍, ഓപ്പറേഷന്‍സ് മാനേജര്‍ (സിവില്‍) പി. ബാബുലാല്‍, യുഎല്‍ റിസര്‍ച്ച് അസി. ഡയറക്റ്റര്‍ വി. ആര്‍. നജീബ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ലോകത്തെ കൂടുതല്‍ മികച്ച ഒരു ഇടമാക്കി മാറ്റാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രയത്‌നിക്കാം എന്ന ആഹ്വാനത്തോടെയാണ് പ്രകാശ് രാജ് പ്രകാശനം നിര്‍വ്വഹിച്ചത്. സഹകരണസംഘമായി ആരംഭിച്ച്, തൊഴില്‍ ദാതാക്കളും സര്‍ഗസൃഷ്ടികേന്ദ്രങ്ങളും മുതിര്‍ന്നവരെ പരിചരിക്കുന്ന സേവനകേന്ദ്രങ്ങളും തൊഴില്‍പരിശീലന കേന്ദ്രങ്ങളും ഒക്കെ ഒരുക്കി മുന്നേറുകയും ജനങ്ങളുടെ മാറുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ച പുതുശൃംഖല സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നത് ഈ സൊസൈറ്റിയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. മാതൃകയും പ്രചോദനവുമായി ഇനിയും നിരവധി നൂറ്റാണ്ടുകള്‍ യാത്ര തുടരാന്‍ യുഎല്‍സിസിഎസിനു സാധിക്കട്ടെ എന്നും പ്രകാശ് രാജ് ആശംസിച്ചു.

Leave a comment

ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കോഴിക്കോട് : രാജ്യത്തെ മുന്‍നിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെയും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയില്‍…

By Harithakeralam
ഫെഡറല്‍ ബാങ്കിന് 4052 കോടി രൂപ വാര്‍ഷിക അറ്റാദായം

ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 518483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32  ശതമാനം വര്‍ദ്ധനവോടെ 283647.47 കോടി രൂപയായി. വായ്പാ…

By Harithakeralam
കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫ്ലാറ്റുകളുടെ താക്കോല്‍ കൈമാറ്റവും

കോഴിക്കോട് : കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫഌറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും   കാപ്്‌ക്കോണ്‍ ഗ്രൂപ്പിന്റെ പന്തീരാങ്കാവിലെ പുതിയ സമുച്ചയമായ    കാപ്‌കോണ്‍ സിറ്റിയില്‍…

By Harithakeralam
ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന  പ്രഥമയോഗത്തില്‍…

By Harithakeralam
കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

By Harithakeralam
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

By Harithakeralam
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:   അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…

By Harithakeralam
സുനിത വില്ല്യംസിന് സ്‌നേഹസ്വീകരണമൊരുക്കി അരുമ നായ്കള്‍: വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs