മുട്ടയേക്കാള്‍ പ്രോട്ടീനുള്ള പച്ചക്കറികളില്‍

മുട്ടയ്ക്കൊപ്പവും മുട്ടയേക്കാളും പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികളുണ്ട് , ഇവ ഏതൊക്കെയെന്നു നോക്കാം.

By Harithakeralam
2026-01-13

പ്രോട്ടീനിന്റെ കലവറയാണ് മുട്ട, ഏതു പ്രായക്കാര്‍ക്കും കഴിക്കാവുന്ന സമീകൃത ആഹാരമെന്നു മുട്ടയെ പറയാം. എന്നാല്‍ മുട്ട കഴിക്കാത്തവര്‍ക്ക് ഇതേ അളവില്‍ പ്രോട്ടീന്‍ ലഭിക്കാന്‍ എന്തു ചെയ്യും. മുട്ടയ്ക്കൊപ്പവും മുട്ടയേക്കാളും പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികളുണ്ട് , ഇവ ഏതൊക്കെയെന്നു നോക്കാം.

1.  മുരിങ്ങയിലയും കായയും

മുരിങ്ങയുടെ ഗുണങ്ങള്‍ പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. പ്രോട്ടീന്‍ ധാരാളമടങ്ങിയ ഇലക്കറിയാണിത്.  100 ഗ്രാം മുരിങ്ങയിലയില്‍ നിന്നും 9 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ അയേണ്‍, കാത്സ്യം എന്നിവയും മുരിങ്ങയിലുണ്ട്.

2. ചീര  

എളുപ്പത്തില്‍ ലഭിക്കാവുന്ന ഇലക്കറിയാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ നിന്നും 5.4 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ കാത്സ്യം, അയേണ്‍, വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

3. ബ്രൊക്കോളി  

മലയാളിക്ക് അത്ര പരിചയമില്ലാത്ത ശീതകാല പച്ചക്കറിയാണ് ബ്രൊക്കോളി. എന്നാലിപ്പോള്‍ ഈ പച്ചക്കറി ധാരാളമായി നമ്മുടെ മാര്‍ക്കറ്റിലെത്തുന്നുണ്ട്. കാബേജിന്റെ വര്‍ഗത്തിലുള്ളതാണ്. ഒരു കപ്പ് ബ്രൊക്കോളിയില്‍ 5.7 ഗ്രാം പ്രോട്ടീനാണുള്ളത്. ഫൈബര്‍, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവയും ബ്രൊക്കോളിയിലുണ്ട്. 

4. കൂണ്‍

ഏറെ ഗുണങ്ങളുള്ള കൂണ്‍ ആദ്യകാലം മുതലേ മനുഷ്യന്‍ കഴിക്കാറുണ്ട്. പ്രകൃതിദത്തമായ കൂണ്‍ ലഭിക്കാന്‍ ഏറെ പ്രയാസമാണിപ്പോള്‍. എന്നാല്‍ കൃത്രിമമായി വളര്‍ത്തിയെടുത്ത കൂണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. 100 ഗ്രാം മഷ്റൂമല്‍ നിന്നും 3.1 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ ബി വിറ്റാമിനുകളും വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്.

5. ഗ്രീന്‍ പീസ്  

ഗ്രീന്‍ പീസ് കറിയും പുട്ടും പൊറാട്ടയുമൊക്കെ നാം സ്ഥിരമായി കഴിക്കുന്നതാണ്. 100 ഗ്രാം ഗ്രീന്‍ പീസില്‍ 5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍, വിറ്റാമിന്‍ കെ, ഫോളേറ്റ് തുടങ്ങിയവയും ഇവയില്‍ നിന്നും ലഭിക്കും.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs