വിഷു സദ്യയ്ക്ക് പച്ചക്കറി വേണോ...? കായീച്ചയെ തുരത്തിയേ പറ്റൂ

ചൂടു കൂടിയ കാലാവസ്ഥ പച്ചക്കറിക്കൃഷിക്ക് തിരിച്ചടിയാകുന്നുണ്ട്. കായീച്ചയാണിതില്‍ പ്രധാന പ്രശ്‌നം. ഇവയെ തുരത്തിയില്ലെങ്കില്‍ പച്ചക്കറിക്കൃഷി നാശമാകും, വിളവെടുപ്പ് പ്രതിസന്ധിയിലുമാകും.

By Harithakeralam
2025-01-28

ഐശ്വര്യപൂര്‍ണമായൊരു വിഷുക്കാലം രണ്ടു മാസത്തോളം അകലത്തിലുണ്ട്. വാണിജ്യ രീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്കും അല്ലാതെ അടുക്കളത്തോട്ടമൊരുക്കുന്നവരുമെല്ലാം സ്വന്തമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ കൊണ്ടു വിഷു സദ്യയൊരുക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ചൂടു കൂടിയ കാലാവസ്ഥ പച്ചക്കറിക്കൃഷിക്ക് തിരിച്ചടിയാകുന്നുണ്ട്. കായീച്ചയാണിതില്‍ പ്രധാന പ്രശ്‌നം. ഇവയെ തുരത്തിയില്ലെങ്കില്‍ പച്ചക്കറിക്കൃഷി നാശമാകും, വിളവെടുപ്പ് പ്രതിസന്ധിയിലുമാകും. ഇവയെ തുരത്താനും വിളവ് വര്‍ധിപ്പിക്കാനുമുള്ള വഴികള്‍ നോക്കാം.

വിഷു വിപണി കണക്കാക്കി  കൃഷിയിറക്കിയ മത്തന്‍, വെള്ളരി, കുമ്പളം, പാവല്‍, പടവലം  എന്നീ പച്ചക്കറികളാണ് മിക്കവരും കൃഷി ചെയ്തിട്ടുണ്ടാകുക. പൊതുവെ കീടങ്ങളുടെ ആക്രമണം കൂടുതലുള്ള വിളകളാണിവ. പന്തലില്‍ പടര്‍ന്നു വളരുന്നവയായതിനാല്‍ രോഗങ്ങളുമെത്തും.

1.   കൂടുതല്‍  വിളവ്  ലഭ്യമാക്കുന്നതിനുവേണ്ടി  മണ്ണിര കമ്പോസ്റ്റ്, മറ്റ് ജൈവവളങ്ങള്‍ എന്നിവയുടെ കൂടെ  സ്യൂഡോമോണാസ് ചേര്‍ത്തു കൊടുക്കാം.  

2.  കായീച്ച  ശല്യമുണ്ടാകാതിരിക്കാന്‍  കേടുവന്ന കായ്കള്‍ നശിപ്പിക്കുക.

3. പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനുളള പ്രത്യേകമായ ഫിറമോണ്‍ കെണിയായ ക്യൂലുര്‍ 7 എണ്ണം ഒരു ഏക്കറിനെന്ന തോതില്‍ പ്രയോഗിക്കാം.

4. തുളസി/പഴക്കെണികള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

5. ഇവയെല്ലാം പരീക്ഷിച്ചിട്ടും  കുറവില്ലെങ്കില്‍ രണ്ട് മില്ലി മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെളളത്തില്‍ 10 ഗ്രാം ശര്‍ക്കര കൂടി ചേര്‍ത്ത് പൂക്കുന്ന സമയത്തും കായ് പിടിക്കുന്ന സമയത്തും തളിച്ചു കൊടുക്കണം.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs