മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് മാറുന്ന ഭക്ഷണ ശീലം മലയാളിയുടെ ആയുസ് കുറയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ എസ്. അഭയ്, ആര്‍.എസ്. ആര്യരാജ്, പി.പി. അപര്‍ണ എന്നിവരാണ് പഠനം നടത്തിയത്.
യുവാക്കളുടെ അകാലമരണത്തില്‍ പ്രധാന വില്ലന്‍ ഭക്ഷണ ശീലം... മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് മാറുന്ന ഭക്ഷണ ശീലം മലയാളിയുടെ ആയുസ് കുറയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ എസ്. അഭയ്, ആര്‍.എസ്. ആര്യരാജ്, പി.പി. അപര്‍ണ എന്നിവരാണ് പഠനം നടത്തിയത്. 2024 ജനുവരി ഒന്നിനും ഡിസംബര്‍ 31 നു മിടയില്‍ നടത്തിയ പഠനം ഓര്‍ഗന്‍ സഡന്‍ ഡെത്ത് സ്റ്റഡി എന്ന പേരിലാണ് അവതരിപ്പിച്ചത്.
അസ്വാഭാവിക മരണം സംഭവിച്ച മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയവരില്‍ നിന്നും 39 വയസില്‍ താഴെയുള്ളവരുടെ ഡാറ്റ കലക്റ്റ് ചെയ്യുകയായിരുന്നു പഠനത്തിന്റെ ഭാഗമായി ആദ്യം ചെയ്തത്. ഇതിനു ശേഷം പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഇവരുടെ ബന്ധുക്കളുടെ വിവരം രേഖരിച്ചു നേരിട്ട് ബന്ധപ്പെട്ടു. ഇത്തരത്തില്‍ 31 പേരുടെ സാംമ്പിളാണ് ലഭിച്ചത്. ജോലി, ഭക്ഷണ ശീലം, മദ്യപാനം, പുകവലി തുടങ്ങി ബന്ധുക്കളില്‍ നിന്നും നിരവധി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായി എസ്. അഭയ് പറഞ്ഞു. മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് വരെ യാതൊരു തരത്തിലുളള ആരോഗ്യപ്രശ്‌നങ്ങളും ഇവര്‍ക്കുണ്ടായിരുന്നില്ല. പക്ഷേ, മദ്യപാനം, പുകവലി, നേരം തെറ്റിയുള്ള ഭക്ഷണ ശീലം എന്നിവയെല്ലാമുള്ളവരായിരുന്നുവെന്നു മനസിലാക്കാന്‍ സാധിച്ചു.
രാത്രി പത്തിനും രാവിലെ ആറുമണിക്കുമിടയിലാണ് മിക്കവരുടേയും മരണം സംഭവിച്ചിരിക്കുന്നത്. മരിച്ചവരുടെ വയറ്റില്‍ പൊരിച്ച ഇറച്ചി ദഹിക്കാതെ കിടക്കുന്നുണ്ടായിരുന്നു. രാത്രിയില്‍ വിശ്രമം വേണ്ട അവയവങ്ങള്‍ ഭക്ഷണം വൈകി കഴിക്കുന്നതു മൂലം അമിത ജോലി ചെയ്യേണ്ടതായി വരുന്നു. ഇതിനൊപ്പം മദ്യപാനവും പുകവലിയും പോലുള്ളവ കൂടിയുണ്ടാകുമ്പോള്‍ പ്രശ്‌നം രൂക്ഷമാകുന്നു. ഇതിലും വലിയ പ്രശ്‌നം സൃഷ്ടിക്കുന്നവയാണ് കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ പാനീയങ്ങള്‍.
രാത്രി വറുത്തതും പൊരിച്ചതുമെല്ലാം കഴിച്ചു കൃത്രിമ പാനീയങ്ങള്‍ കുടിക്കുന്ന ശീലമുള്ളവരായിരുന്നു മരണപ്പെട്ടവരില്‍ മിക്കവരുമെന്ന് ബന്ധുക്കളുമായി സംസാരിച്ചതില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചു. ഇതും ആരോഗ്യസ്ഥിതി ഗുരുതരമാക്കുന്ന കാര്യമാണ്. മിക്കവരും കൂലിപ്പണിയും മറ്റും ചെയ്ത് ജീവിക്കുന്നവരാണ്. ഇടയ്ക്ക് ആരോഗ്യപരിശോധനകള്‍ നടത്തുന്ന ശീലവുമുണ്ടായിരുന്നില്ല. ഹൃദയത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയതൊന്നും മനസിലാക്കാനും ഇതു മൂലം സാധിച്ചില്ല.
എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഭക്ഷണങ്ങള്‍ രാത്രി വൈകി കഴിക്കുന്ന ശീലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പഠനത്തിലൂടെ വ്യക്തമായതായി ഇവര്‍ പറയുന്നു. തുടര്‍ച്ചയായി ഈ ഭക്ഷണ രീതി പിന്തുടരുന്നതാണ് കുഴപ്പം, ഉറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഭക്ഷണ രീതി മാറ്റിയേ പറ്റൂ. ഇത്തരം ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും, ഓക്‌സിജന്‍ വിതരണത്തെ തടസപ്പെടുത്തും. ഇതിനാല്‍ ശരിയായ ഭക്ഷണ ക്രമം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മൂവരും പറയുന്നു.
എംബിബിഎസ് പഠനത്തിന്റെ ഭാഗമായി ആറുമാസം ചെലവഴിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കണ്ടെത്തിയ കാര്യങ്ങള്‍ ഏറെ ഗൗരവകരമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്താനാണ് തീരുമാനം. കുറച്ചു കൂടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരുടെ രേഖകകള്‍ കൂടി പരിശോധിക്കും. ഇവയെല്ലാം ചേര്‍ത്ത് വിശദമായ പഠനമാണ് ഇനി ഉദ്ദേശിക്കുന്നതെന്നും എസ്. അഭയ്, ആര്‍.എസ്. ആര്യരാജ്, പി.പി അപര്‍ണ എന്നിവര്‍ പറയുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് എസ്. അഭയ്, ആര്യ തിരുവനന്തപുരം സ്വദേശിയും അപര്‍ണ രാമനാട്ടുക സ്വദേശിയുമാണ്.
ദിവസവും ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണമിപ്പോള്‍ കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ കാലം കടന്ന് അല്‍ഫാമും ഷവര്‍മയും പോലുള്ള വിഭവങ്ങള്‍ തീന്‍മേശ കീഴടക്കി. പ്രോട്ടീന്‍ ലഭിക്കാന്‍…
പല്ല് നന്നായാല്‍ പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില്‍ പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന്‍ സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…
മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…
ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന്‍ നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്‍മം തിളങ്ങാനുള്ള വിവിധയിനം മാസ്‌കുകള്‍ തയാറാക്കാം. രാസവസ്തുക്കളങ്ങിയ…
ഉറക്കവും നമ്മുടെ രക്ത സമര്‍ദവും തമ്മില്‍ വലിയ ബന്ധമുണ്ടോ...? ഉറക്കം കുറഞ്ഞാല്‍ രക്ത സമര്‍ദം കൂടുമെന്നതു ശരിയാണോ...? തുടര്‍ച്ചയായി ഉറക്കം കുറയുന്നതു രക്ത സമര്‍ദം വലിയ തോതില്‍ ഉയരാന്‍ കാരണമാകും. രക്ത സമര്‍ദം…
മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…
കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന…
ചൂടുള്ള കാലാവസ്ഥ ഇനി ഒരു മാസം കൂടിയുണ്ടാകും നമ്മുടെ നാട്ടില്‍. ഈ സമയത്ത് ശരീരമൊന്നു തണുപ്പിക്കാന്‍ പഴങ്ങളും ജ്യൂസും ഐസ്‌ക്രീമുമൊക്കെ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ ഇക്കാര്യത്തില്‍ ചിലതു…
© All rights reserved | Powered by Otwo Designs
Leave a comment