എന്നാല്‍ മുഴുവന്‍ ഗുണങ്ങളും ലഭിക്കാന്‍ കപ്പലണ്ടി പുഴുങ്ങിക്കഴിക്കാം.
കുറഞ്ഞ ചെലവില്‍ നമ്മുടെ നാട്ടില്‍ എളുപ്പത്തില്‍ ലഭിക്കുന്നതാണ് കപ്പലണ്ടി. വൈകുന്നേരം കപ്പലണ്ടി കൊറിച്ച് സൊറപറഞ്ഞിരിക്കുന്നതു മിക്കവരുടേയും ശീലമാണ്. വറുത്താണ് സാധാരണ കപ്പലണ്ടി കഴിക്കുക. ഉപ്പും ചേര്‍ത്താണ് കപ്പലണ്ടി വറുക്കുക, എന്നാല്‍ മുഴുവന്‍ ഗുണങ്ങളും ലഭിക്കാന്‍ കപ്പലണ്ടി പുഴുങ്ങിക്കഴിക്കാം.
കപ്പലണ്ടി പുഴുങ്ങിക്കഴിക്കുന്നത് നല്ല ഗുണം ചെയ്യുക പ്രമേഹമുള്ളവര്‍ക്കാണ്. രക്തത്തിലെ ഗ്ലൂക്കോസ് പുഴുങ്ങിയ കപ്പലണ്ടി വര്‍ദ്ധിപ്പിക്കില്ല. നാരിന്റെ ഗുണം പുഴുങ്ങിയാല്‍ ലഭിക്കും. ഇന്‍സുലിന്‍ പ്രവര്‍ത്തനം മഗ്‌നീഷ്യം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ഹൃദയത്തിനും കപ്പലണ്ടി പുഴുങ്ങിക്കഴിക്കുന്നതു നല്ലതാണ്. നിയാസിന്‍, കോപ്പര്‍, മഗ്‌നീഷ്യം, ഒലീയിക്ക് ആസിഡ്, റെസ്‌വെററ്ററോള്‍ എന്നിവ ഹൃദയത്തിനു സംരക്ഷണം നല്‍കുന്നു. ശരീരത്തിന് ആരോഗ്യകരവും അവശ്യവുമായ പോഷകങ്ങളായ മോണോ പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ കപ്പലണ്ടിയില്‍ ധാരാളമുണ്ട്.
പൊണ്ണത്തടി ഒഴിവാക്കാനും ശരീരഭാരം വര്‍ധിപ്പിക്കാനും കപ്പലണ്ടി പുഴുങ്ങിക്കഴിക്കാം. നാരുകള്‍ നഷ്ടപ്പെടാതിരിയ്ക്കാന്‍ കപ്പലണ്ടി പുഴുങ്ങുന്നത് സഹായിക്കും. കപ്പലണ്ടിയിലുള്ള ഫൈബര്‍ ദഹനത്തെ സഹായിക്കും, വായുകോപം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കും.
മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ കപ്പലണ്ടി ഏറെ നല്ലതാണ്. ഇതിലെ നാരുകള്‍ ദഹനം എളുപ്പമാക്കുന്നു.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment