നിലക്കടല കുതിര്‍ത്ത് കഴിച്ചാല്‍ ഗുണമേറെയാണെന്നാണ് ആരോഗ്യരംഗത്തെ വിധഗ്ധര്‍ പറയുന്നത്.
ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട് തുടങ്ങിയവ വാങ്ങാന്‍ നല്ല ചെലവാണ്, സാധാരണക്കാര്‍ക്ക് ഇതെല്ലാം വാങ്ങി ദിവസവും കഴിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഏതു വരുമാനക്കാര്‍ക്കും വാങ്ങി കഴിക്കാനുതകുന്നതാണ് നിലക്കടല. കുറഞ്ഞ വിലയില്‍ നമ്മുടെ നാട്ടിലെവിടെയുമിതു ലഭിക്കും. വറുത്തും പച്ചയ്ക്കുമെല്ലാം കഴിക്കാം, എന്നാല്‍ നിലക്കടല കുതിര്‍ത്ത് കഴിച്ചാല്‍ ഗുണമേറെയാണെന്നാണ് ആരോഗ്യരംഗത്തെ വിധഗ്ധര്‍ പറയുന്നത്.
1. ആന്റി ഓക്‌സിഡന്റും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മത്തിന് നല്ലതാണ്. ചര്‍മം തിളങ്ങാനും പ്രായമേറുന്നതു മൂലമുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനുമിതു സഹായിക്കും.
2. നാരുകള്‍ അടങ്ങിയതിനാല്‍ നിലക്കടല കഴിച്ചാല്‍ വയര്‍ പെട്ടെന്നു നിറയും. ഇത് ഭക്ഷണം കുറച്ചു മാത്രം കഴിക്കാനുള്ള അവസ്ഥയുണ്ടാക്കുന്നു, തടിക്കുറയ്ക്കാന്‍ ഡയറ്റ് എടുക്കുന്നുവര്‍ക്കിതു നല്ലതാണ്.
3. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഹൃദയത്തിനെ ശക്തിപ്പെടുത്താനും ഉപകരിക്കും.
4. കുതിര്‍ത്ത കപ്പലണ്ടി ചെറിയ അളവില്‍ ദിവസവും കഴിക്കുന്നതു ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കും.
5. ജിഐ കുറവും നാരുകള്‍ ധാരാളവുമുള്ള നിലക്കടല കഴിക്കുന്നതു പ്രമേഹ സാധ്യത കുറയ്ക്കുന്നു.
6.ഫൈബര്‍ ധാരാളമുള്ളതിനാല്‍ നിലക്കടല കഴിക്കുന്നതു ദഹനത്തെ സഹായിക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment