ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാരത്തണ്‍ റൂട്ട്, മെഡല്‍, ടീ ഷര്‍ട്ട് എന്നിവ അനാവരണം ചെയ്തു

By Harithakeralam
2023-04-28

കൊച്ചി: മെയ് ഒന്നിന് നടക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാരത്തണ്‍ റൂട്ട്, മെഡല്‍, ടീ ഷര്‍ട്ട് എന്നിവ അനാവരണം ചെയ്തു. 42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങളിലാണ് മാരത്തണ്‍ നടക്കുക. മാരത്തണ്‍ പുലര്‍ച്ചെ 4 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എംജി റോഡ് വഴി തേവര ജംഗ്ഷന്‍, ഓള്‍ഡ് തേവര റോഡ്, ചര്‍ച്ച് ലാന്‍ഡിംഗ് റോഡ്, ഫോര്‍ഷോര്‍ റോഡ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം ജംഗ്ഷനില്‍ നിന്നും ചാത്യാത് വാക്ക് വേ വഴി തിരിഞ്ഞ് ഗോശ്രീ പാലം കയറി കണ്ടയിനര്‍ റോഡ് വഴി ചേരാനല്ലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കണ്ടയിനര്‍ റോഡ് വഴി മറൈന്‍ ഡ്രൈവ്, ഫോര്‍ഷേര്‍ റോഡ്, ഹോസ്പിറ്റല്‍ റോഡ് വഴി മഹാരാജാസ് ഗ്രൗണ്ടില്‍ സമാപിക്കും. മാരത്തണ്‍ റൂട്ടിന് വേള്‍ഡ് അത്ലെറ്റിക്സിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. ഹാഫ് മാരത്തണ്‍ രാവിലെ 5 മണിക്കും, 10 കി മീ മാരത്തണ്‍ 6 മണിക്കും, 3 കിമീ ഗ്രീന്‍ റണ്‍ 7 മണിക്കും ആരംഭിക്കും.


ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ മെഡലുകളും, ടീ ഷര്‍ട്ടും ചടങ്ങില്‍ പ്രകാശനം ചെയ്തു. നെറ്റിപ്പട്ടം മാതൃകയിലാണ് ഫിനിഷേഴ്സ് മെഡല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. നിശ്ചയദാര്‍ഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമെന്നോണം കേരളത്തിന്റെ മൂല്യങ്ങളുമായി ഇഴചേര്‍ന്ന ആശയങ്ങളുടെ പ്രതിഫലനമാണ് മെഡല്‍. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള മികച്ച അത്‌ലറ്റുകളുടെ സാന്നിധ്യം കൊണ്ട് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ദേശീയ ഇവന്റായി മാറുമെന്ന് റേസ് ഡയറക്ടര്‍ ശബരി നായര്‍ പറഞ്ഞു.

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ജനപങ്കാളിത്തം കൊണ്ട് തന്നെ ശ്രദ്ധ നേടുമെന്ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും എറണാകുളം റീജിയണല്‍ ഹെഡുമായ മോഹനദാസ് ടി.എസ് പറഞ്ഞു. സിഎഫ്ഒ ഉള്‍പ്പെടെ ഫെഡറല്‍ ബാങ്കിലെ 500-ഓളം ജീവനക്കാര്‍ മാരത്തണില്‍ ഓടുമെന്നും അദ്ദേഹം അറിയിച്ചു.

മാരത്തണ്‍ സുരക്ഷിതമായി നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. ഹോള്‍ഡിംഗ് ഏരിയയില്‍ ബേസ് മെഡിക്കല്‍ ക്യാമ്പും മാരത്തണ്‍ റൂട്ടില്‍ ആറ് മെഡിക്കല്‍ സ്റ്റേഷനുകളും സജ്ജീകരിക്കുമെന്ന് ഔദ്യോഗിക മെഡിക്കല്‍ ഡയറക്ടറും ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ് പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി മൂന്ന് ആംബുലന്‍സുകളുടെ സേവനവും ഒരുക്കും. എല്ലാ വോളന്റിയര്‍മാര്‍ക്കും അടിയന്തര പരിചരണങ്ങളിലും സിപിആര്‍ പോലുള്ള പ്രക്രിയകളിലും പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഡോ. ജോണ്‍സണ്‍ അറിയിച്ചു.


ഗ്രീന്‍ ബയോ പ്രൊഡക്ട്‌സിനെ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഗ്രീന്‍ പാര്‍ട്ണറായി പ്രഖ്യാപിച്ചു. മാരത്തണ്‍ ബാക്കി വെക്കുന്ന എല്ലാ മാലിന്യങ്ങളും ഗ്രീന്‍ ബയോ പ്രൊഡക്ട്സിന്റെ സര്‍ക്കാര്‍ അംഗീകൃത സിപിസിബി സര്‍ട്ടിഫൈഡ് കംപോസ്റ്റബിള്‍ ഗാര്‍ബേജ് ബാഗില്‍ ആയിരിക്കും ശേഖരിക്കുക. കൂടാതെ പ്ലാസ്റ്റിക് ഇതര കംപോസ്റ്റബിള്‍ ഉത്പന്നങ്ങള്‍ പരിചയപെടുത്തുന്നതിനായി മാരത്തണില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഗ്രീന്‍ ബയോ പ്രോഡക്ട്സിന്റെ 180 ദിവസം കൊണ്ട് ജൈവ സംസ്‌കരണം സാധ്യമാക്കുന്ന കംപോസ്റ്റബിള്‍ ഗാര്‍ബേജ് ബാഗുകള്‍ സൗജന്യമായി നല്‍കുമെന്ന് ഗ്രീന്‍ ബയോ പ്രൊഡക്ട്‌സിന്റെ ഡോ. സിനി പ്രദീപ് അറിയിച്ചു. മാരത്തണിന്റെ സ്പോര്‍ട്ടി ഫാഷന്‍ പങ്കാളിയായ ഡിബോംഗോ ബ്രാന്‍ഡ് ഉടമയായ വികെസി ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് എജിഎം ബ്ലെസ്സന്‍ ജോസഫ്, ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍മാരായ അനീഷ് കെ. പോള്‍, ബൈജു പോള്‍, സ്പോര്‍ട്സ്പ്രോ ഡയറക്ടര്‍ എം.ആര്‍.കെ. ജയറാം, ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ പ്രൊജക്ട് ഹെഡ് വിപിന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

ദി ഗ്രാന്‍ഡ് ഗോള്‍ഡ് ലോഗോ പ്രകാശനം

കോഴിക്കോട്: കോഴിക്കോട് പുതുതായി ആരംഭിക്കുവാന്‍ പോകുന്ന ദി ഗ്രാന്‍ഡ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഷോറൂമിന്റെ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് സ്വപ്നനഗരിയില്‍ ഇന്‍ഡോ  ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ്…

By Harithakeralam
ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കോഴിക്കോട് : രാജ്യത്തെ മുന്‍നിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെയും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയില്‍…

By Harithakeralam
ഫെഡറല്‍ ബാങ്കിന് 4052 കോടി രൂപ വാര്‍ഷിക അറ്റാദായം

ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 518483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32  ശതമാനം വര്‍ദ്ധനവോടെ 283647.47 കോടി രൂപയായി. വായ്പാ…

By Harithakeralam
കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫ്ലാറ്റുകളുടെ താക്കോല്‍ കൈമാറ്റവും

കോഴിക്കോട് : കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫഌറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും   കാപ്്‌ക്കോണ്‍ ഗ്രൂപ്പിന്റെ പന്തീരാങ്കാവിലെ പുതിയ സമുച്ചയമായ    കാപ്‌കോണ്‍ സിറ്റിയില്‍…

By Harithakeralam
ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന  പ്രഥമയോഗത്തില്‍…

By Harithakeralam
കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

By Harithakeralam
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

By Harithakeralam
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:   അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs