ഹൃദയത്തെ സൂക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍

ഹൃദയത്തിന് ശക്തി പകരുന്ന ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടതുണ്ട്.

By Harithakeralam
2025-05-14

ഹൃദയാഘാതം കാരണം ചെറുപ്പക്കാര്‍ വരെ മരിക്കുന്നതു കേരളത്തിലെ നിത്യസംഭവമാണിപ്പോള്‍. ഭക്ഷണ ശീലത്തില്‍ വന്ന മാറ്റമാണ് ഇതിനു കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനാല്‍ ഹൃദയത്തിന് ശക്തി പകരുന്ന ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.

1. മധുരക്കിഴങ്ങ്:  പൊട്ടാസ്യം പോലുള്ള പോഷകങ്ങള്‍ ധാരാളം മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം സഹായിക്കും.

2. ഇലക്കറികള്‍: ചീര, മുരിങ്ങ പോലുള്ള  ഇലക്കറികളില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.  രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും സഹായിക്കും.

3. വെണ്ട: പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ സിയും എന്നിവ വെണ്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനത്തെ സഹായിക്കും വെണ്ട.

4. ഓറഞ്ച്: ഓറഞ്ചിലും മറ്റ് സിട്രസ് പഴങ്ങളിലും പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.  ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും പേശികളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ചെയ്യും.

5.അവോക്കാഡോ: ആരോഗ്യകരമായ കൊഴുപ്പും പൊട്ടാസ്യവും ധാരാളമുണ്ട് അവോക്കാഡോയില്‍. ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനുമിതു സഹായിക്കും.

Leave a comment

ആവി പിടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ജലദോഷവും പനിയും പടരാന്‍ അനുകൂലമായ കാലാവസ്ഥയാണിപ്പോള്‍. ജലദോഷം ശക്തമായാല്‍ ആവി പിടിക്കുന്നത് നമ്മുടെ ശീലമാണ്. ജലദോഷം, പനി, തൊണ്ടവേദന, ശക്തമായ തുമ്മല്‍, നീരറക്കം എന്നിവ വരുമ്പോള്‍ ആവി കൊണ്ടാല്‍ നല്ല ആശ്വാസം…

By Harithakeralam
കരള്‍ മാറ്റ ശസ്ത്രക്രിയ കുറഞ്ഞ ചെലവില്‍; കുട്ടികള്‍ക്കുള്ള ചികിത്സയും ലഭ്യം - നൂതന റോബോട്ടിക് സംവിധാനവുമായി ബേബി മെമ്മോറിയല്‍

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പീഡിയാട്രിക്  ആന്‍ഡ് റോബോട്ടിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ്  വിഭാഗത്തിനു തുടക്കം. സാധാരണക്കാര്‍ക്ക് കരള്‍മാറ്റിവയ്ക്കല്‍ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത…

By Harithakeralam
കുട്ടികള്‍ക്ക് വെണ്ടയ്ക്ക നിര്‍ബന്ധമായും കൊടുക്കണം; കാരണങ്ങള്‍ ഇതാണ്

ഏതു കാലാവസ്ഥയിലും നമ്മുടെ നാട്ടില്‍ വിളയുന്ന പച്ചക്കറിയാണ് വെണ്ട. സാമ്പാര്‍ അടക്കം നിരവധി വിഭവങ്ങള്‍ നാം വെണ്ടകൊണ്ടു തയാറാക്കുന്നു. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം,…

By Harithakeralam
മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്‌കെയര്‍ ആപ്പ് ; ' ആസ്റ്റര്‍ ഹെല്‍ത്ത്' പ്രവര്‍ത്തന സജ്ജം

കോഴിക്കോട്: കേരളത്തിന്റെ ആതുര സേവന മേഖലയില്‍ നിര്‍ണ്ണായകമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്‌കെയര്‍ ആപ്പ് പ്രവര്‍ത്തന…

By Harithakeralam
പൊട്ടാസ്യം കുറഞ്ഞാല്‍ ഗുരുതര പ്രശ്‌നങ്ങള്‍; ഇവ കഴിച്ചു പരിഹരിക്കാം

മനുഷ്യ ശരീരത്തിലെ രക്തസമര്‍ദം നിയന്ത്രിച്ചു സാധാരണ നിലയിലാക്കാന്‍ ആവശ്യമാണ് പൊട്ടാസ്യം. എല്ലുകളുടെ പേശികളുടെയും ആരോഗ്യത്തിനും പൊട്ടാസ്യം ശരീരത്തിന് ആവശ്യമാണ്. നിര്‍ജലീകരണത്തില്‍ നിന്നു നമ്മെ സംരക്ഷിക്കുന്നതും…

By Harithakeralam
ശ്വാസകോശാരോഗ്യത്തില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി 'ബില്‍ഡ്' സമ്മേളനം 2025

കൊച്ചി:  ശ്വാസകോശത്തില്‍ പരുക്കുകളും കട്ടിയുള്ള പാളികള്‍ മൂലവും ഉണ്ടാകുന്ന ഗുരുതര രോഗങ്ങളാണ്  ഇന്റര്‍സ്റ്റിഷ്യല്‍ ലങ് ഡിസീസുകള്‍ അഥവാ ഐ.എല്‍.ഡി. ഈ രോഗം ബാധിച്ചവര്‍ക്ക് ശ്വസന പ്രക്രിയ ഏറെ വിഷമകരവും…

By Harithakeralam
വിറ്റാമിന്‍ സി ലഭിക്കാന്‍ ഈ പഴങ്ങള്‍ ശീലമാക്കാം

മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള വിറ്റാമിനാണ് സി. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും വിറ്റാമിന്‍ സി നിര്‍ബന്ധമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താനും ഹീമോഗ്ലോബിന്‍ ലഭിക്കാനും…

By Harithakeralam
യുവാക്കളില്‍ വില്ലനായി കുഴഞ്ഞു വീണ് മരണം

വിവാഹവേദിയില്‍ വരന്‍ കുഴഞ്ഞു വീണു മരിച്ച വാര്‍ത്ത നമ്മളില്‍ ഏറെ വിഷമമുണ്ടാക്കിയതാണ്. കഴിഞ്ഞ ആഴ്ച കര്‍ണാടകത്തിലായിരുന്നു സംഭവം. യുവാക്കള്‍ കുഴഞ്ഞു വീണ് മരിക്കുന്നതു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs