കേരളത്തില് രണ്ട് ജില്ലകളില് ഉയര്ന്ന തോതിലുള്ള അള്ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം കഴിഞ്ഞ 24 മണിക്കൂറില് രേഖപ്പെടുത്തി.
തിരുവന്തപുരം: കേരളത്തില് രണ്ട് ജില്ലകളില് ഉയര്ന്ന തോതിലുള്ള അള്ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം കഴിഞ്ഞ 24 മണിക്കൂറില് രേഖപ്പെടുത്തി. ഇടുക്കി, കൊല്ലം ജില്ലകളിലാണ് യുവി ഇന്ഡക്സ് 11ന് മുകളിലെത്തിയത്, ഇവിടങ്ങളില് റെഡ് അലര്ട്ട് പുറപ്പെടുവിച്ചു. കൊട്ടാരക്കരയിലും മൂന്നാറിലുമാണ് യുവി ഇന്ഡക്സ് 11 രേഖപ്പെടുത്തിയത്.
യുവി ഇന്ഡക് 8 മുതല് 10 വരെയുള്ള പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില് ഓറഞ്ച് അലര്ട്ടാണ്. പത്തനംതിട്ടയിലെ കോന്നിയിലും, ആലപ്പുഴയിലെ ചെങ്ങന്നൂരിലും യുവി ഇന്ഡകസ് 10 ആണ്. കോട്ടയം ചങ്ങനാശ്ശേരിയിലും പാലക്കാട് തൃത്താലയിലും 9 ഉം, മലപ്പുറം പൊന്നാനിയില് 8ഉം യുവി ഇന്ഡക്സ് രേഖപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, തൃശൂര്, കോളിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലര്ട്ടാണ്. 6 മുതല് 7 വരെ യുവി ഇന്ഡക്സ് ഉള്ള ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിക്കുന്നത്.
തുടര്ച്ചയായി കൂടുതല് സമയം അള്ട്രാവയലറ്റ് രശ്മികള് ശരീരത്തില് ഏല്ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്ക്കും നേത്രരോഗങ്ങള്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്ക്കും കാരണമായേക്കാം. പൊതുജനങ്ങള് സുരക്ഷാമുന്കരുതലുകള് സ്വീകരിക്കണം. പകല് 10 മണി മുതല് 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്ന്ന അള്ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല് ആ സമയങ്ങളില് കൂടുതല് നേരം ശരീരത്തില് നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദിവസവും ചിക്കന് കഴിക്കുന്നവരുടെ എണ്ണമിപ്പോള് കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില് ചിക്കന് കറിയുണ്ടാക്കിയ കാലം കടന്ന് അല്ഫാമും ഷവര്മയും പോലുള്ള വിഭവങ്ങള് തീന്മേശ കീഴടക്കി. പ്രോട്ടീന് ലഭിക്കാന്…
പല്ല് നന്നായാല് പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില് പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന് സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…
മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില് ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില് പലതും രാസവസ്തുക്കള് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…
ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന് നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്മം തിളങ്ങാനുള്ള വിവിധയിനം മാസ്കുകള് തയാറാക്കാം. രാസവസ്തുക്കളങ്ങിയ…
ഉറക്കവും നമ്മുടെ രക്ത സമര്ദവും തമ്മില് വലിയ ബന്ധമുണ്ടോ...? ഉറക്കം കുറഞ്ഞാല് രക്ത സമര്ദം കൂടുമെന്നതു ശരിയാണോ...? തുടര്ച്ചയായി ഉറക്കം കുറയുന്നതു രക്ത സമര്ദം വലിയ തോതില് ഉയരാന് കാരണമാകും. രക്ത സമര്ദം…
മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില് കോളറ മരണവും റിപ്പോര്ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല് പേര് താമസിക്കുന്ന നമ്മുടെ നാട്ടില് കോളറ പോലുള്ള രോഗങ്ങള് പടര്ന്നാണ് വന് പ്രശ്നമായിരിക്കും സൃഷ്ടിക്കുക.…
കോഴിക്കോട്: കാന്സര് ചികിത്സയില് പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര് ടി സെല് തെറാപ്പി ആസ്റ്റര് മിംസില് ആരംഭിച്ചു. ആസ്റ്റര് ഇന്റര്നാഷണല് ഇന്സ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില് നടക്കുന്ന…
ചൂടുള്ള കാലാവസ്ഥ ഇനി ഒരു മാസം കൂടിയുണ്ടാകും നമ്മുടെ നാട്ടില്. ഈ സമയത്ത് ശരീരമൊന്നു തണുപ്പിക്കാന് പഴങ്ങളും ജ്യൂസും ഐസ്ക്രീമുമൊക്കെ കഴിക്കുന്നവരാണ് നമ്മള്. എന്നാല് പ്രമേഹമുള്ളവര് ഇക്കാര്യത്തില് ചിലതു…
© All rights reserved | Powered by Otwo Designs
Leave a comment