വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

വൈഗ 2026 ന് തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമായി

By Harithakeralam
2026-02-11

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ സംരംഭകരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2026 ന് തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമായി. CIAL മോഡലില്‍ കൃഷി വകുപ്പ് പണികഴിപ്പിക്കുന്ന കേരള അഗ്രോ ബിസ്സിനസ്സ് കമ്പനി ഉയരാന്‍ പോകുന്ന ആനയറയിലെ കൃഷി വകുപ്പിന്റെ തന്നെ വേദിയിലാണ് വൈഗ ഇത്തവണ സംഘടിപ്പിക്കുന്നത് എന്നത് വളരെ സന്തോഷം നല്‍കുന്ന വസ്തുതയാണെന്ന് വൈഗ 2026 ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ജൈവ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പൂര്‍ണ്ണമായും ചേനയില്‍ നിര്‍മ്മിച്ച വിളക്കാണ് ഉദ്ഘാടനത്തിന് ഉപയോഗിച്ചത്. കര്‍ഷകരുടെ അധ്വാനം വളരെ വലുതാണ് എന്നാല്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന വില ലഭിക്കുന്നുണ്ടോ എന്നത് നമ്മള്‍ ചിന്തിക്കേണ്ട കാര്യമാണ്. ഇവിടെയാണ് കര്‍ഷകരെ സംരംഭകത്വത്തിലേക്ക് കൈപിടിച്ചു നടത്തുന്ന വൈഗ പോലുള്ള പരിപാടികളുടെ പ്രസക്തി മന്ത്രി കൂട്ടിച്ചേര്‍ത്തു.

 കര്‍ഷകരെ പ്രോത്സാഹിപ്പിക്കേണ്ടത് കേവലം സബ്സിഡികള്‍ നല്‍കിക്കൊണ്ടല്ല, എന്നാല്‍ കര്‍ഷകരെ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നവരാക്കി മാറ്റുന്ന സംരംഭകത്വത്തിലേക്ക് എത്തിച്ചുകൊണ്ടാവണം. കഴിഞ്ഞ വൈഗയിലൂടെ ഏതാണ്ട് 40 കോടി രൂപ മൂല്യമുള്ള ബിസ്സിനസ്സ് കരാറുകളില്‍ കര്‍ഷകര്‍ക്ക് ഏര്‍പ്പെടാന്‍ കഴിഞ്ഞു. കാലാവസ്ഥ നമുക്ക് മുന്നില്‍ വലിയൊരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്, കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അവഗണന മറ്റൊരു വസ്തുതയാണ് നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹായത്തോടെ 2365 കോടി രൂപയുടെ കേര പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്. കര്‍ഷരുടെ ഉല്പാദനത്തിന്റെ വിലയിലുള്ള അസ്ഥിരത മറ്റൊരു പ്രതിസന്ധിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ താങ്ങു വിലയോടൊപ്പം സംസ്ഥാന സര്‍ക്കാരും വിഹിതം നല്‍കിയാണ് 30 രൂപ നിരക്കില്‍ നെല്ല് സംഭരിക്കാന്‍ കഴിയുന്നത് മന്ത്രി പറഞ്ഞു. മൂല്യവര്‍ദ്ധനവിനോടൊപ്പം നൂതന സാങ്കേതിക വിദ്യകള്‍ നമുക്ക് കൃഷിയിടങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. അത്തരത്തില്‍ ഒരു കാര്‍ഷിക മുന്നേറ്റത്തിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് കര്‍ഷകരെ എത്തിക്കേണ്ടത് ഈ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് മന്ത്രി പറഞ്ഞു.

ഉല്‍പാദകന്‍ എന്ന പേരില്‍ കര്‍ഷകനെ പൂട്ടിയിടരുത് എന്നതിന്റെ പേരില്‍ എടുത്ത ഒരു നിലപാടിന്റെ  പേരാണ് വൈഗ മന്ത്രി അഭിപ്രായപ്പെട്ടു. എം എല്‍ എ ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കരിക്കകം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. അശ്വതി എം.എസ്. വിവിധ കൃഷി വകുപ്പ് ബോര്‍ഡ് ചെയര്‍മാന്‍മാര്‍ മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഉല്പാദനോപാധികള്‍, നടീല്‍ വസ്തുക്കള്‍ എന്നിവ കേന്ദ്രീകരിച്ച് 250-ലധികം സ്റ്റാളുകള്‍ ഉള്‍പ്പെടുത്തിയ വിപുലമായ കാര്‍ഷിക പ്രദര്‍ശനമാണ് മേളയുടെ പ്രധാന ആകര്‍ഷണം. കൃഷിക്കൂട്ടങ്ങള്‍, കാര്‍ഷികോദ്പാദന സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതു മേഖല, സര്‍ക്കാരിതര, അര്‍ദ്ധ സര്‍ക്കാര്‍, സര്‍ക്കാര്‍, സംരംഭകര്‍ തുടങ്ങിയവരുടെ കാര്‍ഷിക നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന കാര്‍ഷിക പ്രദര്‍ശനവും ഇതില്‍ ഉള്‍പ്പെടുന്നു. ഗുജറാത്ത്, കര്‍ണ്ണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെയും, കാര്‍ഷിക സര്‍വ്വകലാശാല, നബാര്‍ഡ്, കേന്ദ്ര ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും കാര്‍ഷിക പ്രദര്‍ശനങ്ങളും ഇതില്‍ ഉള്‍പ്പെടും. പ്രദര്‍ശന നഗരിയോടനുബന്ധിച്ച് വിവിധ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണ ശാലയും, വ്യത്യസ്തങ്ങളായ കലാസന്ധ്യകളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഫെബ്രുവരി 16 വരെ പ്രദര്‍ശനം സന്ദര്‍ശിക്കാം.

വൈഗയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി കാര്‍ഷിക സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. പാക്കേജിംഗ്, ഗുണനിലവാര നിയന്ത്രണം, FPOകള്‍, ജൈവപ്രകൃതി കൃഷി, ചെറു ധാന്യങ്ങള്‍, കാര്‍ഷിക കയറ്റുമതി, അക അധിഷ്ഠിത സ്മാര്‍ട്ട് ഫാമിംഗ്, മൂല്യവര്‍ധിത ഉല്‍പ്പന്ന വികസനം, വനിതാ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ഡി.പി.ആര്‍ (Detailed Project Report) ക്ലിനിക്ക് ഫെബ്രുവരി 9, 10 തീയതികളില്‍ സമേതി പരിശീലന കേന്ദ്രത്തില്‍ വിജയകരമായി നടന്നു. ലഭിച്ച 228 അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്ത 55 സംരംഭകര്‍ക്കാണ് വിദഗ്ധരുടെ സഹായത്തോടെ ബാങ്കുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കിയത്. 

തയ്യാറാക്കിയ ഡി.പി.ആറുകള്‍ വൈഗ വേദിയില്‍ വിതരണം ചെയ്യും. കര്‍ഷകരെയും കാര്‍ഷിക സംരംഭകരെയും വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനായി ഫെബ്രുവരി 13ന് B2B മീറ്റ് ഹോട്ടല്‍ ഓ ബൈ താമരയില്‍ നടക്കും. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് തെരഞ്ഞെടുത്ത 130 ഉല്‍പാദകരും 96 വ്യാപാരികളും പങ്കെടുക്കും. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികള്‍ പങ്കെടുക്കുന്ന കര്‍ഷക പാര്‍ലമെന്റ് ഫെബ്രുവരി 16ന് ടെക്നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളില്‍ നടക്കും. കേരളത്തിന്റെ കൃഷിയുടെ ഭാവി എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്ന കര്‍ഷക പാര്‍ലമെന്റ് പതിനാറാം തീയതി നടക്കും കൃഷി ആസൂത്രണം നടത്തേണ്ടത് കര്‍ഷകന്‍ ഉള്‍പ്പെടുന്ന കൃഷിയിടങ്ങളിലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  

നയരൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് അഭിപ്രായം പങ്കിടാനുള്ള വേദിയാകും ഇത്. വൈഗ 2026ന്റെ ഭാഗമായി ഫെബ്രുവരി 11 മുതല്‍ 16 വരെ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും.  സ്റ്റേറ്റ്  വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. മുത്തപ്പാണ്ടി, കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജേന്ദ്രന്‍, വാഴക്കുളം ഫ്രൂട്ട് പ്രോസസിംഗ് കമ്പനി ചെയര്‍മാന്‍ ബെന്നി കക്കാട്, മെമ്പര്‍ കടാശ്വാസ കമ്മീഷന്‍ വേണുഗോപാലന്‍ നായര്‍, കാംകോ ചെയര്‍മാന്‍  സി കെ ശശിധരന്‍, കെയ്‌കോ ചെയര്‍മാന്‍  വി കുഞ്ഞാലി തുടങ്ങിയവര്‍ പങ്കെടുത്തു. വേദിയില്‍ മുതിര്‍ന്ന കര്‍ഷകനായ വിജയ ഭാസ്‌കര്‍, മുതിര്‍ന്ന കര്‍ഷകന്‍ മോഹനന്‍ കെ. കര്‍ഷക തൊഴിലാളി ശശി എസ്. ജെ. എന്നിവരെ മന്ത്രി ആദരിച്ചു. ചടങ്ങിന് കൃഷി അഡിഷണല്‍ ഡയറക്ടര്‍ സിന്ധു എസ്. നന്ദി രേഖപ്പെടുത്തി.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs