കരളിന് കരുത്തു പകരാന്‍ കഴിക്കേണ്ട പച്ചക്കറികള്‍ ഇവയാണ്.
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഇന്നു യുവാക്കള്‍ക്കിടയില്‍ വ്യാപകമാണ്. ഭക്ഷണം തന്നെയാണ് ഇവിടെ പ്രധാന വില്ലന്‍. ഹോട്ടല്‍ ഭക്ഷണം വ്യാപകമായി കഴിക്കുന്നതാണ് പ്രധാന പ്രശ്‌നം. കൃത്യമായി കണ്ടെത്തി ചികിത്സിച്ചിട്ടില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ക്കിതു വഴിവയ്ക്കും. കരളിന് കരുത്തു പകരാന്‍ കഴിക്കേണ്ട പച്ചക്കറികള്‍ ഇവയാണ്.
ബീറ്റ്‌റൂട്ട്
നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, നൈട്രേറ്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് രക്തയോട്ടം എളുപ്പത്തിലാക്കും, അവയവങ്ങളിലെ വിഷാംശം നീക്കം ചെയ്യും. പിത്തരസത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. കൊഴുപ്പിനെ ഇല്ലാതാക്കി കരളിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കും.
പയര്‍ വര്‍ഗങ്ങള്‍
പയര്‍ വര്‍ഗങ്ങള്‍, കടല എന്നിവയില്‍ ധാരാളം പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ കരളിലെ കൊഴുപ്പ് കുറയ്ക്കുകയും കരളിന്റെ പ്രവര്‍ത്തനം മികച്ചതാക്കുകയും ചെയ്യും. ദഹനം നല്ല രീതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്ഥിരമായി നിലനിര്‍ത്താനും കഴിയും.
വെളുത്തുള്ളി
വെളുത്തുളളിയിലെ സള്‍ഫര്‍ സമ്പന്നമായ സംയുക്തങ്ങള്‍ക്ക് കരള്‍ കോശങ്ങളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയും.
ചീര
പതിവായി ചീര കഴിക്കുന്നത് ഫാറ്റിലിവര്‍ രോഗത്തിനുള്ള ഉത്തമ ചികിത്സയാണ്. ഇലക്കറികള്‍ കരളില്‍ പിത്തരസ ഉത്പാദനം വര്‍ധിപ്പിക്കും, കൊഴുപ്പിനെ അലിയിച്ച് കളയുകയും മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment