സൗന്ദര്യ സംരക്ഷണത്തിനും രോഗ പ്രതിരോധ ശേഷിക്കും വിര്‍ജിന്‍ കോക്കനട്ട് ഓയില്‍

അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ വിര്‍ജിന്‍ കോക്കനട്ട് ഓയിലിന് കഴിയുമെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമെല്ലാം ആവശ്യക്കാര്‍ ഏറെയാണിപ്പോള്‍

By Harithakeralam

ഈ നൂറ്റാണ്ടിന്റെ വ്യവസായമെന്ന് അറിയപ്പെടുന്നത് എന്താണ്...? ഉത്തരമൊന്നേയുള്ളൂ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍. അതായത് നമ്മുടെ ഉരുക്കു വെളിച്ചെണ്ണ. പണ്ട് അമ്മമാര്‍ തേങ്ങ ചിരകി പാലെടുത്തു ഉരുളിയില്‍ ഒഴിച്ച് അടുപ്പത്ത് വച്ചു തയാറാക്കിയിരുന്ന സാധനം തന്നെ. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ വിര്‍ജിന്‍ കോക്കനട്ട് ഓയിലിന് കഴിയുമെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമെല്ലാം ആവശ്യക്കാര്‍ ഏറെയാണിപ്പോള്‍, വെന്ത വെളിച്ചെണ്ണ, ഉരുക്കുവെളിച്ചെണ്ണ എന്നീ പേരുകളിലുമിതറിയപ്പെടുന്നു.


മോണോലോറിന്‍ സമ്പുഷ്ടം
മുലപ്പാലിനോളം പരിശുദ്ധമായ മറ്റൊന്നില്ലെന്നാണ് പറയുക, ഇതിലടങ്ങിയ മോണോലോറിന്‍ എന്ന ഘടകത്താല്‍ വെര്‍ജിന്‍ കോക്കനാട്ട് ഓയിലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അനവധി രോഗങ്ങള്‍ക്കെതിരേ പ്രതിരോധ ശക്തി നല്‍കാന്‍ മോണോലോറിന് കഴിയും. 50 ശതമാനത്തോളമുള്ള ലോറിക് ആസിഡ് (fatty acid) എന്ന കൊഴുപ്പ് അമ്ല (fatty acid) മാണ് ഇതിലുള്ളത്. മധ്യശ്രേണി ശ്യംഖലയിലെ (medium chain fatty acid) ലോറിക് ആസിഡ് (C12) കൂടാതെ, വൈറ്റമിന്‍ - ഇ യും ഇതിലുണ്ട്. ലോറിക് ആസിഡ് മനുഷ്യ ശരീരത്തിലെത്തിയാല്‍ വിഘടിച്ച് മോണോലോറിന്‍ (Monolaurin) എന്ന ഘടകമായി മാറുന്നു ഇതിന് വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ ശരീരകവചം (cell walls) നശിപ്പിക്കാന്‍ ശേഷിയുണ്ട്. ശരീരത്തിനു രോഗപ്രതി രോധശേഷി ലഭിക്കുന്നതിനുള്ള കാരണമിതാണ്. ലോറിക് ആസിഡ് കൂടാതെ മധ്യശ്രേണി ശ്യംഖലയിലുള്ള മിരിസ്റ്റിക് (C14), പാമറ്റിക് (C16), സ്റ്റിയറിക് (C18) എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. എയ്ഡ്സ്, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കു ഹേതുവായ അണുക്കളെ നശിപ്പിച്ച് രോഗപ്രതിരോധശേഷി നല്‍കാനും ട്യൂമര്‍ വളര്‍ച്ച പ്രതിരോധിക്കാനും ചീത്ത കൊളസ്ട്രോള്‍നില കുറയ്ക്കാനും വയറിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കാനും സ്ഥിരമായി ഓയില്‍ ഉപയോഗിക്കുന്നതു സഹായിക്കും.

നല്ല കൊളസ്ട്രോള്‍ കൂട്ടും
അല്‍ഷിമേഴ്സിന് കാരണമായ അമൈലോയ്ഡ് പ്ലേക്ക് എന്ന ആവരണത്തിന്റെ കട്ടി കുറയ്ക്കുക വഴി രോഗതീവ്രത കുറയ്ക്കാനും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ സഹായിക്കും. നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നതു വഴി ഹൃദയാരോഗ്യത്തിനും ഉപകരിക്കും. ചൊറി, കരപ്പന്‍, പാടുകള്‍ എന്നി മാറ്റി ചര്‍മ സൗന്ദര്യം വര്‍ധിപ്പിക്കാനും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ നല്ലതാണ്. മൗത്ത് ഫ്രഷ്നറായും ആഫ്റ്റര്‍ഷേവ് ലോഷനായും ഉപയോഗിക്കാം. കൊച്ചു കുട്ടികളെ തേച്ചു കുളിപ്പിക്കാനുമേറെ അനുയോജ്യമാണ്.

തേങ്ങയെ മറന്ന മലയാളി
ഗള്‍ഫും റബറും മലയാളിക്ക് സാമ്പത്തികമായി വലിയ നേട്ടമാണ് നല്‍കിയത്. ഇതോടെ തെങ്ങും തേങ്ങയുമെല്ലാം നമ്മള്‍ മറന്നു. കേരളത്തില്‍ ലഭിക്കുന്ന തേങ്ങയില്‍ നിന്നു നല്ല അളവില്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ തയാറാക്കാം. വിദേശ രാജ്യങ്ങളില്‍ വലിയ പ്രിയമാണിപ്പോണിതിന്, ഇതിനാല്‍ കയറ്റുമതിക്കും വലിയ സാധ്യതയുണ്ട്. വിലത്തകര്‍ച്ച മൂലം ദുരിതത്തിലായ നമ്മുടെ കര്‍ഷകര്‍ക്കും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ വിപണി ആശ്വാസമാണ്. ചെറുപ്പക്കാര്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം സ്വയം തൊഴില്‍ കണ്ടെത്തി മികച്ച വരുമാനം നേടാനുള്ള അവസരം കൂടിയാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ വിപണി തുറന്നിടുന്നത്.
.

Leave a comment

രക്ത സമര്‍ദം കുറയ്ക്കാന്‍ ഈ പഴങ്ങള്‍ കഴിക്കാം

രക്ത സമര്‍ദം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൃത്യമായും ചിട്ടയുമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ രക്ത സമര്‍ദം നിയന്തിക്കാന്‍ കഴിയൂ. ഇതിനു സഹായിക്കുന്ന ചില പഴങ്ങള്‍ നോക്കാം.

By Harithakeralam
ചിക്കന്‍ ദിവസവും കഴിക്കാറുണ്ടോ...? കാന്‍സറിന് സാധ്യതയുണ്ടെന്ന് പഠനം

ദിവസവും ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണമിപ്പോള്‍ കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ കാലം കടന്ന് അല്‍ഫാമും ഷവര്‍മയും പോലുള്ള വിഭവങ്ങള്‍ തീന്‍മേശ കീഴടക്കി. പ്രോട്ടീന്‍ ലഭിക്കാന്‍…

By Harithakeralam
പല്ലുകളുടെ ആരോഗ്യത്തിന് ഭക്ഷണം

പല്ല് നന്നായാല്‍  പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില്‍ പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന്‍ സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…

By Harithakeralam
മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ....? അറിയാനുള്ള മാര്‍ഗങ്ങള്‍

മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…

By Harithakeralam
മുഖം സുന്ദരമാക്കാന്‍ അരിപ്പൊടി മാസ്‌കുകള്‍

ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന്‍ നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്‍മം തിളങ്ങാനുള്ള വിവിധയിനം മാസ്‌കുകള്‍ തയാറാക്കാം. രാസവസ്തുക്കളങ്ങിയ…

By Harithakeralam
ഉറക്കം ഒഴിവാക്കരുത്; രക്തസമര്‍ദം കൂടും

ഉറക്കവും നമ്മുടെ രക്ത സമര്‍ദവും തമ്മില്‍ വലിയ ബന്ധമുണ്ടോ...? ഉറക്കം കുറഞ്ഞാല്‍ രക്ത സമര്‍ദം കൂടുമെന്നതു ശരിയാണോ...? തുടര്‍ച്ചയായി ഉറക്കം കുറയുന്നതു രക്ത സമര്‍ദം വലിയ തോതില്‍ ഉയരാന്‍ കാരണമാകും. രക്ത സമര്‍ദം…

By Harithakeralam
ഭീഷണിയായി കോളറയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…

By Harithakeralam
നൂതന കാന്‍സര്‍ ചികിത്സ; കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs