നടത്തം ശീലമാക്കാം; ഗുണങ്ങള്‍ നിരവധിയാണ്

രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത്.

By Harithakeralam
2024-11-25

വലിയ പ്രയാസമില്ലാതെ എവിടെയും ചെയ്യാവുന്ന വ്യായാമമാണ് നടത്തം. രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത്.

1. പ്രമേഹം, അമിത രക്തസമര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍ നിര്‍ബന്ധമായും നടത്തം ശീലമാക്കണം. ദിവസം മൂന്നു കിലോമീറ്ററെങ്കിലും നടന്നാല്‍ ജീവിത ശൈലി രോഗങ്ങളില്‍ നിന്നും രക്ഷ നേടാം.

2. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നു ജോലി ചെയ്യുന്നവരാണ് മിക്കവരും. നടുവേദന, കൈവേദന, കഴുത്തിലെ പ്രശ്‌നം എന്നിവയില്‍ നിന്നും മുക്തി നേടാന്‍ നല്ല ആവേശത്തോടെ കൈയും വീശി നടക്കുന്നതു സഹായിക്കും.

3. തലച്ചോറിലെ കോര്‍ട്ടെക്‌സിലേക്കും ഹിപ്പോകാമ്പസിലേക്കും യഥാക്രമം ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കാന്‍ പ്രഭാതത്തിലെ നടത്തം സഹായിക്കും. ഇതിന്റെ ഭാഗമായി ചിന്താശേഷിയും ഓര്‍മശക്തിയും വര്‍ധിക്കും.  

4.  സന്തോഷകരമായ ഹോര്‍മോണുകളായ സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ വര്‍ദ്ധനവ് നടത്തത്തിലൂടെ സാധ്യമാകും. മാനസിക ആരോഗ്യത്തിന് ഇതു സഹായിക്കും.

5. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും പതിവായ നടത്തം സഹായിക്കും.  

6.  വ്യായാമത്തിനു ശേഷം എന്‍ഡോര്‍ഫിന്‍, സെറോടോണിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ സമ്മര്‍ദ്ദം കുറയുകയും വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയും.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs