ഭക്ഷണകാര്യത്തില്‍ ഇക്കാലത്ത് നല്ല ശ്രദ്ധ പുലര്‍ത്തണം, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍
കേരളത്തില്‍ വലിയ രീതിയില്‍ അസുഖങ്ങള്‍ പടര്‍ന്നു പിടിക്കുന്നതു മഴക്കാലത്താണ്. പലതരം പനികളാണ് ഇക്കാലത്ത് പ്രശ്നം സൃഷ്ടിക്കുക. എലിപ്പനി പോലുള്ളവ മനുഷ്യ ജീവന് വരെ ഭീഷണി സൃഷ്ടിക്കും. കൃത്യസമയത്ത് ചികിത്സ നേടേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് പല അസുഖങ്ങളും ഇക്കാലത്ത് പടരുന്നത്. അതിനാല്‍ ഭക്ഷണകാര്യത്തില്‍ ഇക്കാലത്ത് നല്ല ശ്രദ്ധ പുലര്‍ത്തണം, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍.
1. തണുപ്പുള്ള ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിക്കുന്നത് അത്ര നല്ലതല്ല. ഇവ കഴിക്കുന്നത് തൊണ്ടവേദന പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകും. ഐസ്ക്രീം, തണുപ്പിച്ച സ്മൂത്തികള്‍, ജ്യൂസ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
2. നല്ല മഴയത്ത് കട്ടന്‍ ചായയും പരിപ്പുവടയുമെല്ലാം കഴിക്കാം നല്ല രസമായിരിക്കും. എന്നാല്‍ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ഇക്കാലത്ത് ഒഴിവാക്കാം. ദഹനപ്രശ്നങ്ങളും അസിഡിറ്റിയും ഉണ്ടാക്കാനിവ കാരണമാകും. അതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്.
3. അച്ചാര്‍ പോലെ ഉപ്പിലിട്ട ഭക്ഷണങ്ങളും ഒഴിവാക്കണം. ഉപ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണം ദഹനപ്രശ്നങ്ങളും അസിഡിറ്റിയുമുണ്ടാക്കും.
4. മീന്‍ ഇല്ലാതെ ചോറ് ഇറങ്ങാത്തവരാണ് മിക്ക മലയാളികളും. മഴക്കാലത്ത് കടലിലും മറ്റ് ജലസ്രോതസുകളിലും അമിതമായി മാലിന്യങ്ങള്‍ എത്താന്‍ സാധ്യതയുണ്ട്. ജീവികളെയും മലിനീകരിക്കും. ഇതിനാല്‍ മഴക്കാലത്ത് മത്സ്യം കഴിക്കുന്നതു കുറയ്ക്കുക.
5. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക. മഴയില്‍ മാലിന്യങ്ങള്‍ കുത്തിയൊലിച്ചു കിണറിലും മറ്റു ജലസോത്രസുകളിലുമെത്താന് സാധ്യതയുണ്ട്. ഇതിനാല്‍ നല്ല പോലെ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment