നിര്‍ജലീകരണത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ഇതുവരെ അനുഭവിക്കാതെ ചൂടാണിപ്പോള്‍ കേരളത്തില്‍. ചൂട് ശക്തമാകുന്നതിന്റെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയാനും നിര്‍ജലീകരണമുണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. ജലാംശം ധാരാളമുളള ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ് ഇതിനെ മറികടക്കാനുള്ള പ്രതിവിധി. പഴങ്ങളാണ് ഇക്കാര്യത്തില്‍ ഏറെ നല്ലത്. നിര്‍ജലീകരണത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
കുറഞ്ഞ വിലയില്‍ കേരളത്തില്‍ എവിടെയും ലഭിക്കുന്ന പഴമാണിത്. വേനല്‍ക്കാലത്ത് ധാരാളം തണ്ണിമത്തനുകള്‍ വിപണിയില്‍ ലഭ്യമാകും. 92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
വേനലില്‍ മനുഷ്യ ശരീരത്തിന് ഏറെ നല്ല പഴമാണ് ഓറഞ്ച്. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കുന്ന ജ്യൂസാണിത്. വിറ്റാമിന്‍ സിയും ധാരാളം ആന്റി ഓക്‌സിഡന്റുകളുമടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നതു നിര്‍ജ്ജലീകരണത്തെ തടയാന്‍ നല്ലതാണ്.
നമ്മുടെ സ്വന്തം പാനീയമാണ് ഇളനീര്‍, ഇപ്പോള്‍ സാധനം തമിഴ്‌നാട്ടില്‍ നിന്ന് എത്തണമെങ്കിലും ചൂടിനെ ചെറുക്കാന്‍ ഏറെ നല്ലതാണ് ഇളനീര്‍ വെള്ളം. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും.
വേനല്‍ക്കാലത്ത് പ്രകൃതിയില്‍ ധാരാളം ലഭിക്കുന്ന പാനീയമാണിത്. കുറഞ്ഞ വിലയില്‍ ലഭിക്കുകയും ചെയ്യും. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment