പരപ്പി അമ്മ ഇന്ത്യ ഗവണ്‍മെന്റിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറ്റി ഏര്‍പ്പെടുത്തിയ പ്ലാന്റ് ജീനോം സേവിയര്‍ ഫാര്‍മേഴ്‌സ് റെക്കഗ്നിഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങി
തിരുവനന്തപുരം ജില്ലയിലെ വിതുര മണിതൂക്കി ഗിരിവര്‍ഗ കോളനിയിലെ പരപ്പി അമ്മ ഇന്ത്യ ഗവണ്‍മെന്റിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറ്റി ഏര്‍പ്പെടുത്തിയ പ്ലാന്റ് ജീനോം സേവിയര്‍ ഫാര്‍മേഴ്‌സ് റെക്കഗ്നിഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 'മക്കളുവളര്‍ത്തി' എന്ന അപൂര്‍വഇനം പൈനാപ്പിള്‍, 30 വര്‍ഷമായി സംരക്ഷിച്ചു വളര്‍ത്തിയതിനാണ് അവാര്‍ഡ്. 1.50 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അംഗീകാരം. ചൊവ്വാഴ്ച ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പരപ്പി അംഗീകാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങി.
സഹോദരഭാര്യ സമ്മാനമായി നല്‍കിയ പൈനാപ്പിള്‍ തൈയാണ് പരമ്പരാഗത കര്‍ഷകയായ പരപ്പി ഇത്രയും നാള്‍ സംരക്ഷിച്ചു വളര്‍ത്തിയത്. സാധാരണ പൈനാപ്പിളുകളില്‍ നിന്നും വ്യത്യസ്തമായി മക്കള്‍ വളര്‍ത്തി എന്നറിയപ്പെടുന്ന ഈ പൈനാപ്പിളിന്, ചുവടുഭാഗത്ത് വൃത്താകാരത്തില്‍ അടുക്കി വച്ചിരിക്കുന്ന 4 - 5 ചക്കകളുണ്ടാകും. അതിനു മുകളിലായി നീണ്ടുകൂര്‍ത്ത അഗ്രവുമായി അമ്മചക്കയുമുണ്ടാകും. തലയില്‍ കൂമ്പിനു പകരം കുന്തം പോല തള്ളി നില്‍ക്കുന്ന അറ്റമുള്ളതുകൊണ്ട് കൂന്താണി എന്ന വിളിപ്പേരുമുണ്ടായി.കായ്കള്‍ക്ക് മിനുസമുള്ള തൊലിയാണ്. പഴുത്ത കായ്കള്‍ക്ക് നല്ല മധുരവുമുണ്ട്. കായ്കള്‍ മുറിക്കുമ്പോഴുള്ള നറുംസുഗന്ധമാണ് ഈ പൈനാപ്പിളിന്റെ മറ്റൊരു പ്രത്യേകത. മറ്റു വിളകളോടൊപ്പം ഓരോ സീസണിലും പൈനാപ്പിള്‍ തൈകള്‍ കൃത്യമായി പിരിച്ചുനട്ട് ഈ ഇനത്തിനെ സംരക്ഷിക്കുവാന്‍ പരപ്പി ഏറെ ശ്രദ്ധ നല്‍കിയിരുന്നു. ആവശ്യക്കാര്‍ക്ക് തൈകളും നല്‍കി.
കൃഷിമന്ത്രി പി. പ്രസാദിന്റെ പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അപേക്ഷ സമര്‍പ്പിച്ചത്. കൃഷിമന്ത്രി ഔദ്യോഗിക വസതിയിലേക്ക് താമസം മാറുന്ന ദിവസം പരപ്പിയും കുടുംബവും കൃഷിമന്ത്രിക്ക് സമ്മാനിച്ച പ്രത്യേക ഇനം പൈനാപ്പിള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ദേശീയ അവാര്‍ഡിന് അപേക്ഷിക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വനം വകുപ്പില്‍ ഫോറസ്റ്ററായ മകന്‍ ഗംഗാധരന്‍ കാണിയുമായി ബന്ധപ്പെടാം. ഫോണ്‍: 8547602981, 9497426352.
കോഴിക്കോട്: മലബാര്‍ മില്‍മയുടെ അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും 2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പുമന്ത്രി…
കൊച്ചി: സ്‌പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…
കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…
കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…
തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…
തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…
തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…
കേരളത്തിലെ അഗ്രിബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…
© All rights reserved | Powered by Otwo Designs
Leave a comment