ഞങ്ങളും കൃഷിയിലേക്ക്, കേരഗ്രാമം, വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ തുടങ്ങി നൂതന സംരംഭങ്ങള്‍ക്ക് കൃഷിവകുപ്പ് തുടക്കം കുറിച്ചു. ഇത് കര്‍ഷകന്റെ വരുമാനം ഇരട്ടിപ്പിക്കുന്നതിന് ഉതകുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി.
ബാലുശ്ശേരി: കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണു സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ബാലുശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നവകേരള സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഞങ്ങളും കൃഷിയിലേക്ക്, കേരഗ്രാമം, വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ തുടങ്ങി നൂതന സംരംഭങ്ങള്‍ക്ക് കൃഷിവകുപ്പ് തുടക്കം കുറിച്ചു. ഇത് കര്‍ഷകന്റെ വരുമാനം ഇരട്ടിപ്പിക്കുന്നതിന് ഉതകുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി.
വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പുരോഗതിയാണ് ഈ കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് കൈവരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് വളരെയധികം പ്രാധാന്യമാണ് ഈ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതിന്റെ ഫലമായി വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുവാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞു. സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ കാഴ്ച വച്ചിരിക്കുന്നത്.
2025 ഓടുകൂടി കേരളത്തില്‍ അതി ദരിദ്ര കുടുംബങ്ങള്‍ ഉണ്ടാവുകയില്ല. അതിദാരിദ്ര്യം കേരളത്തില്‍നിന്ന് തുടച്ചുനീക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ഗവണ്‍മെന്റ്. ലൈഫ് മിഷന്‍ പദ്ധതിപ്രകാരം കേരളത്തില്‍ മൂന്നു ലക്ഷത്തി അമ്പത്തി ആറായിരത്തി നൂറ്റി എട്ട് വീടുകള്‍ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞു. സ്വന്തമായി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ജനങ്ങളുടെ കൂടെയുണ്ടാവും. ഗവണ്‍മെന്റ് നടത്തുന്ന ജനോപകാരപ്രദമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനും ആണ് നവകേരള സദസ്. ജനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമായി ജനപങ്കാളിത്തത്തെ കാണണം. ജനാധിപത്യത്തിന്റെ പുതിയ മാതൃകയെ ലോകത്തിന് കാണിച്ചുകൊടുക്കുന്ന ഒന്നാണിത്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വിപുലമായ വികസനമാണ് ഈ ഗവണ്‍മെന്റ് കാഴ്ചവെച്ചിരിക്കുന്നതെന്നും പി പ്രസാദ് അഭിപ്രായപ്പെട്ടു.
കോഴിക്കോട്: മലബാര്‍ മില്‍മയുടെ അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും 2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പുമന്ത്രി…
കൊച്ചി: സ്‌പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…
കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…
കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…
തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…
തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…
തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…
കേരളത്തിലെ അഗ്രിബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…
© All rights reserved | Powered by Otwo Designs
Leave a comment